കെ.എം.സി.സി പ്രവര്‍ത്തനം മാതൃകാപരം: പി.ബി. അബ്ദുര്‍ റസാഖ് എം എല്‍ എ
Oct 16, 2016, 11:38 IST
ദോഹ: (www.kasargodvartha.com 16/10/2016) ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ എം സി സി നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ് പറഞ്ഞു. ഒരു സര്‍ക്കാര്‍ ചെയ്യാവുന്നതിന് അപ്പുറത്ത് രാജ്യത്തെ പൊതു സമൂഹത്തിനു വേണ്ടി അവന്റെ പ്രശ്‌ന പ്രയാസങ്ങള്‍ തൊട്ടറിഞ്ഞു അപ്പപ്പോള്‍ പരിഹാരം കണ്ടു ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ടു അറ്റമില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി പൊതു സമൂഹത്തിനു മാതൃകയാവുകയാണ് കെ എം സി സി യുടെ പ്രവര്‍ത്തനം.
ദോഹയില്‍ എത്തിയ എം എല്‍ എ ക്ക് ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. കെ എം സി സി സംസ്ഥാന പ്രസിഡണ്ട് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം.വി ഷാഫി ഹാജി, സംസ്ഥാന ഭാരവാഹികളായ എ ബി ബക്കര്‍, ഫൈസല്‍ അരോമ, ജില്ലാ നേതാക്കന്മാരായ ഖാദര്‍ ഉദുമ, സിദ്ദീഖ് മണിയംപാറ എന്നിവര്‍ സംസാരിച്ചു.
വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് റസാഖ് കല്ലട്ടി, മൊയിതീന്‍ ആദൂര്‍, ശാനിഫ് പൈക്ക, ഹാരിസ് എരിയാല്‍, മജീദ് ചെമ്പരിക്ക, ഹസന്‍ കാഞ്ഞങ്ങാട്, അന്‍വര്‍ കടവത്ത്, എന്‍ എ ബഷീര്‍, ആരിഫ് പൈവളിഗെ, ഖാദര്‍ കാടങ്കോട് എന്നിവര്‍ ഹാരാര്‍പണം നടത്തി. മരണപ്പെട്ട മഞ്ചേശ്വരം മണ്ഡലം മുന്‍ സെക്രട്ടറി മോഞ്ഞുച്ചാന്റെ കുടുംബത്തിനുള്ള സാമൂഹ്യ സുരക്ഷ ഫണ്ട് എം ടി പി മുഹമ്മദ് കുഞ്ഞി കൈമാറി. ജില്ലാ കമ്മിറ്റിയുടെ എം എല്‍ എ ക്കുള്ള ഉപഹാരം പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം നല്‍കി. ആക്ടിംഗ് സെക്രട്ടറി ബഷീര്‍ ചെര്‍ക്കളം സ്വാഗതവും ശംസുദ്ദീന്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Doha, Gulf, P.B. Abdul Razak, MLA, Reception, KMCC, KMCC Kasaragod committee, Reception for P.B Abdul Razak MLA.