സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ദുബൈയില്‍ ഉജ്ജ്വല സ്വീകരണം
Jun 19, 2017, 09:00 IST
ദുബൈ: (www.kasargodvartha.com 19.06.2017) ദീര്ഘദൃഷ്ടിയും പക്വതയും അതിലേറെ വിജ്ഞാനസമ്പത്തുള്ള ആത്മീയതേജസുകളായ പണ്ഡിതന്മാരാണ് ഇന്നലെകളില്‍ സമസ്തയെ നയിച്ചതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയാ തങ്ങള്‍ അഭിപ്രായപ്പെട്ടു. ദുബൈ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റിയും മലബാര്‍ ഇസ്ലാമിക് സെന്ററും സംയുക്തമായി ഏര്‍പെടുത്തിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍. പ്രസ്ഥാനം കൈകൊണ്ട നിലപാടുകളെല്ലാം മുസ്ലിം ബഹുജന സമക്ഷയത്തില് കാലവ്യത്യാസമില്ലാതെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നും, ആഗോള വര്‍ത്തമാനകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സമസ്തയുടെ നിലപാടുകള്‍ക്ക് പ്രസക്തി വര്‍ധിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.
സലാം ഹാജി വെല്ഫിറ്റിന്റെ അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര് സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ ഉദ്യാവരം, മൊയ്തു നിസാമി, അബ്ദുല്‍ ഖാദര്‍ അസ്അദി, അസീസ് ബാഖവി, എം പി ജാഫര്‍, കബീര്‍ അസ്അദി, സി എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, റഷീദ് ഹാജി കല്ലിങ്കാല്‍, ടി ആര് ഹനീഫ, സുബൈര്‍ മാങ്ങാട്, അസീസ് ബെള്ളൂര്‍, അബ്ബാസലി ഹുദവി ബേക്കല്‍, സുബൈര്‍ നിസാമി, മന്‍സൂര്‍ ഹുദവി കളനാട്, റഷീദ് ഹുദവി തൊട്ടിയില്‍, സിദ്ദീഖ് കനിയടുക്കം, വി കെ പി മുസ്തഫ, അഷ്റഫ് മുനിയാംകോട്, ഹനീഫ് ബാവ, ഷാജഹാന് ഹദ്ദാദ്, യൂസുഫ് മുക്കൂട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അബ്ദുല്ല ആറങ്ങാടി സ്വാഗതവും അബ്ബാസ് കളനാട് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Samastha, Leader, Reception, Dubai, Gulf, Programme, SKSSF, Reception for Jifri Muthukoya Thangal.