ജലീല്‍ കോയയ്ക്ക് ദുബൈയില്‍ സ്വീകരണം നല്‍കി
Feb 24, 2016, 10:16 IST
ദുബൈ: (www.kasargodvartha.com 24/02/2016) മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് ശേഷം ആദ്യമായ് ദുബൈയിലെത്തിയ ജലീല്‍ കോയക്ക് ദുബൈ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി. ജീവകാരുണ്യ രംഗത്ത് കെ എം സി സി നടത്തുന്ന വിപ്ലവകരമായ പ്രവര്‍ത്തനം മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വലിയ മുതല്‍ കൂട്ടാണെന്നും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് വമ്പിച്ച വിജയങ്ങള്‍ കൈവരിക്കാന്‍ കെ എം സി സിയുടെ പ്രവര്‍ത്തങ്ങള്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദുബൈ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചെമ്പരിക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദുബൈ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി മുഖ്യ പ്രഭാഷണം നടത്തി. വ്യവസായ പ്രമുഖന്‍ കരീം കോളിയാട് മുഖ്യാഥിതിയായിരുന്നു. അബ്ദുല്ല ആറങ്ങാടി, ടി.ആര്‍ ഹനീഫ്, ടി.കെ മുനീര്‍ ബന്താട്, അഷ്‌റഫ് ബോസ്, കെ.പി അബ്ബാസ്, റഫീഖ് മാങ്ങാട്, ഫൈസല്‍ പൊവ്വല്‍, ഒ.എം അബ്ദുല്ല ഗുരുക്കള്‍, ഇല്യാസ് കട്ടക്കാല്‍, മുനീര്‍ പള്ളിപ്പുറം, ബഷീര്‍ പെരുമ്പള, ശംസുദ്ദീന്‍ ചിറാക്കല്‍, അബ്ദുല്ല തായല്‍, ഫറാസ് മേല്‍പറമ്പ്, അനസ് കട്ടക്കാല്‍, അന്‍വര്‍ സാദത്ത് കീഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു. റൗഫ് കെ.ജി.എന്‍ സ്വാഗതവും ഷബീര്‍ കീഴൂര്‍ നന്ദിയും പറഞ്ഞു.
Keywords : Reception, Dubai, Gulf, Muslim-league, Leader, Udma, KMCC, Jaleel Koya.