city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജന ക്ഷേമവും ജീവ കാരുണ്യവും യു.ഡി.എഫിന്റെ മുഖ മുദ്ര: പി.എ. ഇബ്രാഹിം ഹാജി

ദുബൈ: (www.kasargodvartha.com 13.09.2015) സംസ്ഥാനത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ക്ഷേമവും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും യു.ഡി.എഫ്. സര്‍ക്കാറിന്റെ മുഖ മുദ്രയായി മാറിക്കഴിഞ്ഞുവെന്ന് ചന്ദ്രിക ഡയറക്ടറും യു.എ.ഇ. കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി പ്രസ്താവിച്ചു. യു.ഡി.എഫ്. നേതാക്കളായ ഡോ.എന്‍ .എ. മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി, കെ.ഇ.എ. ബക്കര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്ക് ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി. കമ്മിറ്റി ദുബൈയില്‍ ഒരുക്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യെമനില്‍ കൊല്ലപ്പെട്ട യു.എ.ഇ. പട്ടാളക്കാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന നടത്തിയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്ലിം ലീഗ് എന്നും ഒരു പടി മുന്നിലാണ്. കെ.എം.സി.സിയിലൂടെ ഇവിടുത്തെ പ്രവാസികള്‍  ചെയ്തു വരുന്ന ക്ഷേമ പ്രവത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. ജന ക്ഷേമവും രാജ്യ പുരോഗതിയും ചിട്ടയോടെ ചെയ്യുന്നതിലൂടെ യു.ഡി.എഫ്. സര്‍ക്കാര്‍ ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണെന്നും ഡോ. പി.എ. കൂട്ടിച്ചേര്‍ത്തു.

ഉദുമ നിയോജക മണ്ഡലം പരിധിയിലെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമായി പതിനഞ്ചോളം കേന്ദ്രങ്ങളില്‍ 'ദാഹ ജലം' എന്ന പേരില്‍ സ്ഥാപിക്കുന്ന കുടി വെള്ള ശുദ്ദീകരണ യന്ത്രത്തിന്റെ പ്രഖ്യാപനവും ബ്രൗഷര്‍ പ്രകാശനവും യു.എ.ഇ. കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര, വ്യവസായി കോഴിത്തീടില്‍ അബ്ദുല്ല ഹാജിക്ക് കൈമാറി നിര്‍വഹിച്ചു. പ്രസിഡണ്ട് മുനീര്‍ ബെന്താട് അധ്യക്ഷത വഹിച്ചു.

ദുബൈ കെ.എം.സി.സി. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, വ്യവസായ പ്രമുഖന്‍ മധൂര്‍ ഹംസ, എം.എ.മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി പ്രസംഗിച്ചു. ഇസ്ഹാഖ് ഹുദവി പ്രാര്‍ത്ഥന നടത്തി. ടി.ആര്‍ ഹനീഫ്, ഖാദര്‍ ബെണ്ടിച്ചാല്‍, സി.എച്ച്. നൂറുദ്ദീന്‍, ഇസ്മാഈല്‍ നാലാം വാതുക്കല്‍, ശാഫി ഹാജി പൈവളിഗെ, ഹനീഫ് കാഞ്ഞങ്ങാട്, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍, അയ്യൂബ് ഉറുമി, ഡോ. ഇസ്മാഈല്‍, യുസുഫ് മുക്കൂട്, അഷ്‌റഫ് പടന്ന, സുബൈര്‍ കുബണൂര്‍, അഷ്‌റഫ് ബോസ്, താജുദ്ദീന്‍ കോട്ടിക്കുളം, ഫവാസ് പൂച്ചക്കാട്, ഷരീഫ് തായത്തൊടി, കെ.പി. അബ്ബാസ് കളനാട്, റിയാസ് നാലാം വാതുക്കല്‍, നൗഫല്‍ മങ്ങാടന്‍, ഒ.എം.അബ്ദുല്ല ഗുരുക്കള്‍, സമീര്‍ പരപ്പ, ഹാഷിം മഠം, സി.എ. ബഷീര്‍, ഖാലിദ് മല്ലം, ഷംസു ചിറാക്കല്‍, ശിഹാബ് പരപ്പ, ഉബൈദ് കോട്ടിക്കുളം, ഉസ്മാന്‍ കീഴൂര്‍, ഹക്കീം ഒറവങ്കര, ഷമീം കീഴൂര്‍, അറഫാത്ത് ഹുസൈന്‍, ഫഹദ് ഒറവങ്കര, ഷംസു കീഴൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.
ജന ക്ഷേമവും ജീവ കാരുണ്യവും യു.ഡി.എഫിന്റെ മുഖ മുദ്ര: പി.എ. ഇബ്രാഹിം ഹാജി

Keywords:  Dubai, Gulf, UDF, Dubai-KMCC, KMCC, Uduma, P.A. Ibrahim Haji, Reception for IUML leaders.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia