അഞ്ച് അനാഥ പെണ്‍കുട്ടികളുടെ സങ്കടം വാട്ട്സ് ആപ്പിലൂടെ അറിഞ്ഞു; സഹായവുമായി ആര്.സി.എഫ്.ഐ പ്രവര്‍ത്തകര്‍
Jun 27, 2015, 15:00 IST
മംഗളൂരു: (www.kasargodvartha.com 27/06/2015) പിതാവ് ഷോക്കേറ്റ് മരിച്ചതോടെ അനാഥരായ അഞ്ച് പെണ്‍കുട്ടികള്‍ക്ക് സഹായവുമായി ആര്.സി.എഫ്.ഐ പ്രവര്‍ത്തകരെത്തി. മംഗളൂരു ഉള്ളാള്‍ ദര്ഗക്കടുത്തെ വാടക മുറിയില്‍ താമസിക്കുന്ന അബ്ദുല്‍ റഷീദ് കഴിഞ്ഞ വര്‍ഷം ഷോക്കേറ്റ് മരിച്ചതോടെ ഭാര്യ ബല്‍ക്കീസും മക്കളായ മറിയം (11), നസ്റത്ത് ഹബീബ (എട്ട്), ഫാത്വിമ സായൂന (ഏഴ്), ഖദീജ റസ്മിന (മൂന്ന്) ആഇശ സമീബ (ഒന്ന്) എന്നിവര്‍ പൊടുന്നനെ ഒറ്റപ്പെടുകയായിരുന്നു.
നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായത്തോടെയാണ് ഇവര്‍ ജീവിതം നയിച്ചിരുന്നത്. വാടകമുറിയില്‍ ദുരിത ജീവിതം നയിക്കുന്ന അഞ്ച് പെണ്‍കുട്ടികളുടെയും മാതാവിന്റെയും ദുരിത കഥ വാട്ട്സ് ആപ്പിലൂടെ അറിഞ്ഞ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ (ആര്.സി.എഫ്.ഐ) പ്രവര്ത്തരെത്തുകയായിരുന്നു. കാരന്തൂര്‍ മര്‍കസുമായി സഹകരിച്ച് നടപ്പാക്കുന്ന ഓര്‍ഫന്‍ കെയര്‍ പദ്ധതി പ്രകാരം കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനാവശ്യമായ സാമ്പത്തിക സഹായം സംഘടന ഏറ്റെടുത്തു.
ആര്.സി.എഫ്.ഐ സെക്രട്ടറി ഡോ. എം.എ.എച്ച് അസ്ഹരി കുഞ്ഞുങ്ങളെ ഓര്‍ഫന്‍ കെയര്‍ പദ്ധതിയില്‍ ഉള്‍പെടുത്തി സഹായമെത്തിക്കാന്‍ നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം മര്‍കസ് ആര്.സി.എഫ്.ഐ പ്രതിനിധികള്‍ പുത്തനുടുപ്പുകളും, സ്കൂള്‍ ബാഗുകളും മറ്റു സഹായങ്ങളുമായി ഉള്ളാളത്തെ വീട്ടിലെത്തി. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും ജീവിത ചിലവുകള്‍ക്കും ആവശ്യമായ ധനസഹായം കൈമാറുകയും കുട്ടികളുടെ ആരോഗ്യ, വിദ്യഭ്യാസ വിവരങ്ങള്‍ ആരായുകയും ചെയ്തു.
രാജ്യമൊട്ടുക്കുമായി മൂവ്വായിരത്തില്‍ പരം അനാഥ കുട്ടികള്‍ക്കാണ് ആര്.സി.എഫ്.ഐ. സഹായമെത്തിക്കുന്നത്. വര്‍ഷത്തില്‍ നാല്പത് മില്യന്‍ രൂപയാണ് അനാഥ സംരക്ഷണത്തിന് മാത്രം സംഘടന ചിലവിടുന്നത്. ഉനൈസ് മുഹമ്മദ് (എ.ജി.എം. മര്‍കസ്), അമീര്‍ ഹസന് (എച്ച്.ആര്. മര്‍കസ്) റശീദ് പുന്നശ്ശേരി (റീജനല്‍ മാനേജര്‍ ആര്.സി.എഫ്.ഐ), ഡോ.അബൂബക്കര്‍ നിസാമി, മഹ്മൂദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Keywords : Mangalore, National, Family, Gulf, Committee, Father, Death, RCFI, Parents.
Advertisement: