ഖാസി സമരം: ദുബൈയില്‍ ഐക്യദാര്‍ഢ്യ സംഗമം 13 ന്
May 3, 2016, 10:03 IST
ദുബൈ: (www.kasargodvartha.com 03/05/2016) ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് എത്രയും വേഗത്തില്‍ സി ബി ഐ പുനരന്വേഷണം ആരംഭിക്കണം എന്നാവശ്യപ്പെട്ട് ഖാസി കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും നടത്തി വരുന്ന അനിശ്ചിതകാല സമരത്തിനു പ്രവാസ ലോകത്ത് നിന്നും പിന്തുണ. സമരത്തിന് പിന്തുണ അറിയിച്ച് മെയ് 13ന് വൈകിട്ട് ഏഴ് മണിക്ക് ദുബൈ ദേര റാഫി ഹോട്ടലില്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കാന്‍ ആക്ഷന്‍ കമ്മിറ്റി - ഖാസി കുടുംബം ദുബൈ ചാപ്റ്റര്‍ തീരുമാനിച്ചു.