ഖാസി കേസ്: അനിശ്ചിതകാല സമരത്തിന് ദുബൈയില്‍ ഐക്യദാര്‍ഢ്യം
May 14, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 14.05.2016) പ്രമുഖ മത സാമൂഹിക വിദ്യാഭ്യാസ നവോത്ഥാന നായകനും, സമസ്ത സീനിയര്‍ ഉപാധ്യക്ഷന്‍, മംഗളൂരു ഉള്‍പെടെ നൂറിലധികം മഹല്ലുകളുടെ ഖാസി, ഗോള ശാസ്ത്ര വിദഗ്ദന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ചുള്ള കേസന്വേഷണത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍ക്ക് മൂക്ക് കയറിടണമെന്ന് ദുബൈയില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനം ആവശ്യപ്പെട്ടു.കേസില്‍ സി ബി ഐയുടെ പുനരന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും കാസര്‍കോട് നടത്തിവരുന്ന അനിശ്ചിതകാല സമരം തുടര്‍ന്നുപോകുന്ന സാഹചര്യത്തില്‍ പ്രവാസ ലോകത്ത് നിന്ന് രാഷ്ട്രീയ സംഘടനകള്‍ ജാതി മത ഭേദമന്യേ സമര പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് ദുബൈയില്‍ ഐക്യദാര്‍ഡ്യ സമ്മേളനം നടത്തിയത്.
കേസില്‍ ലോക്കല്‍ പോലീസ് സംഘം മുതല്‍ സി ബി ഐയുടെ ഒന്നാം സംഘം വരെയുള്ള അന്വേഷണ സംഘങ്ങളെ ബാഹ്യ ശക്തികള്‍ ഇടപെട്ടു സ്വാധീനിച്ച് കൊണ്ട് കേസ് അട്ടിമറിക്കുകയായിരുന്നു. അത്തരം ബാഹ്യ ശക്തികളുടെയും ചില കപട വേഷധാരികളുടെയും അന്തര്‍ നാടകങ്ങള്‍ കേസിന്റെ പുനരന്വേഷണത്തെ ബാധിക്കാതെ ഈ ശക്തികള്‍ക്ക് മൂക്ക് കയറിടാന്‍ സാധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകുന്നേരം ദുബൈ ദേര റാഫി ഹോട്ടലില്‍ നടന്ന സമ്മേളനം എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഷുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല സഅദി ഖാസിയാറകം ചടങ്ങില്‍ അധ്യക്ഷനായി. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദുബൈ കമ്മിറ്റി പ്രസിഡണ്ട് അബ്ദുസലാം ഹാജി വെല്‍ഫിറ്റ്, കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി കെ നൂറുദ്ദീന്‍, ഐ എം സി സി ജില്ലാ സെക്രട്ടറി ഖാദര്‍ ആലംപാടി, അബ്ദുല്‍ ഖാദര്‍ അസ്ഹദി, എം ഐ സി ദുബൈ കമ്മിറ്റി സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍, സി എ ഉസ്മാന്‍, സുന്നി സെന്റര്‍ സമിതി അംഗം കബീര്‍ അസ്ഹദി, കര്‍ണാടക ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് മൊയ്തീന്‍ കുട്ടി ഹാജി ലബ്ബ, എസ് കെ എസ് എസ് എഫ് ദുബൈ കര്‍ണാടക സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് അഷ്‌ക്കര്‍ അലി തങ്ങള്‍, എസ് കെ എസ് എസ് എഫ് ദുബൈ കാസര്‍കോട് ജില്ലാ സെക്രട്ടറി സുബൈര്‍ മാങ്ങാട്, ഫൈസല്‍ തളങ്കര, അബ്ബാസ് സാദിഖ് ഉദുമ, അബ്ബാസ് ഹുദവി ബേക്കല്‍, റഷീദ് ഹുദവി തൊട്ടി, മന്‍സൂര്‍ ഹുദവി കളനാട് തുടങ്ങിയവര്‍ സംസാരിച്ചു. സി എ മുഹമ്മദ് ഷാഫി സ്വാഗതവും, സി എല്‍ മന്‍സൂര്‍ നന്ദിയും പറഞ്ഞു.
Keywords : Qazi death, Protest, Dubai, Meet, Gulf, Solidarity Meet.