city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആശ്വാസ തീരമണിയാന്‍ ഖത്തര്‍ കെ എം സി സിയുടെ കൈതാങ്ങ്; പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റെടുത്തു നല്‍കും

ദോഹ: (www.kasargodvartha.com 15.05.2020) കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ പ്രയാസമനുഭവിക്കുന്ന കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലുള്ള പ്രവാസികള്‍ക്ക് കൈതാങ്ങായി ഖത്തര്‍ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സൗജന്യ ടിക്കറ്റ് നല്‍കാന്‍ വേണ്ടി മുന്‍സിപ്പല്‍ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടില്‍ പോവാന്‍ അവസരം ലഭിച്ചിട്ടും ടിക്കറ്റ് എടുക്കാന്‍ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സൗജന്യമായി നാട്ടിലെത്തിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ആദ്യഘട്ടം 10 ടിക്കറ്റുകള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കോവിഡ്-19 ന്റെ ഭാഗമായി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് യോഗം വിലയിരുത്തി. ഖത്തറില്‍ കോവിഡിന്റെ തുടക്കത്തില്‍ തന്നെ അവസരോചിതമായി ഇടപെടലുകള്‍ നടത്തി മുനിസിപ്പല്‍ കമ്മിറ്റിക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതുവരെയായി  മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ പരിധിയുടെ അകത്തും പുറത്തുമായി ഇരുനൂറ്റി അമ്പതോളം പേര്‍ക്കുള്ള ഭക്ഷണ കിറ്റ് നല്‍കിയതായി പ്രസിഡന്റ് ഫൈസല്‍ ഫില്ലി പറഞ്ഞു. കൂടാതെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള വസ്ത്രങ്ങള്‍, ആവശ്യ സാധനങ്ങള്‍, ഇഫ്താര്‍ കിറ്റുകള്‍, നാടുമായി ബന്ധപ്പെട്ട് പ്രയാസത്തിലനുഭവപ്പെടുന്ന പ്രവാസികളുടെ വീടുകളിലേക്കുള്ള സഹായം, മരുന്ന് വിതരണം, ധന സഹായം എന്നീ രീതിയിലുള്ള പ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്ന് യോഗം അഭിപ്രായപ്പെട്ടു.

സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ ഫില്ലി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. ആദം കുഞ്ഞി തളങ്കര, ഷഫീഖ് ചെങ്കളം, ബഷീര്‍, ജാഫര്‍ പള്ളം, അഷ്റഫ് കുളത്തുങ്കര, ബഷീര്‍ മന്നായ്, ശാക്കിര്‍ കാപ്പി, സാബിത്ത് തുരുത്തി എന്നിവര്‍ സംബന്ധിച്ചു.
ആശ്വാസ തീരമണിയാന്‍ ഖത്തര്‍ കെ എം സി സിയുടെ കൈതാങ്ങ്; പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റെടുത്തു നല്‍കും



Keywords:  Doha, Gulf, COVID-19, News, KMCC, Helping hands, Qatar KMCC's help for expats

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia