മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ മുന്‍ സെക്രട്ടറി കെ കെ അബ്ദുല്ല കുഞ്ഞിക്ക് ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി
Aug 6, 2016, 12:04 IST
ഖത്തര്‍: (www.kasargodvartha.com 06/08/2016) ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ മുന്‍ സെക്രട്ടറി കെ കെ അബ്ദുല്ല കുഞ്ഞിക്ക് ഹിലാലിലെ കെ.എം.സി.സി ഹാളില്‍ മഞ്ചേശ്വരം കമ്മിറ്റി സ്വീകരണം നല്കി. കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മുട്ടം മഹ് മൂദ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ജില്ലാ കെ.എം സി.സി സീനിയര്‍ നേതാവ് കെ.എസ് അബദുല്ല സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. അഷ്റഫ് ആനക്കല്‍, നാസര്‍ ബന്ദിയോട്, നവാസ് മൊഗ്രാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലത്തിലെ സമകാലിക രാഷട്രീയത്തെ പറ്റിയും കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചും സംസാരിച്ച കെ കെ അബദുല്ല കുഞ്ഞി സാഹിബ് കെ.എം.സി.സി യുടെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തല കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ മണ്ഡലത്തില്‍ പുതുതായി തിരഞ്ഞെടുത്ത യൂത്ത് ലീഗ് കമ്മിറ്റിക്ക് അഭിനന്ദങ്ങള്‍ അറിയിക്കുകയും കമ്മിറ്റിക്ക് എല്ലാവിധ പിന്തുണ നല്‍കിക്കൊണ്ട് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. മുസ്ലീം ലീഗ് മുന്‍ ജില്ലാ സെക്രട്ടറി അബദുല്ല കുഞ്ഞിയുടെ വീട് നശിപ്പിച്ച സംഭവത്തില്‍ അപലപിക്കുകയും പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി റസാഖ് കല്ലട്ടി സ്വാഗതവും ശുക്കൂര്‍ മണിയംപാറ നന്ദിയും പറഞ്ഞു.

Keywords: Gulf, Qatar, Qatar KMCC, Reception, Muslim League leader, K.K Abdulla Kunhi, Qatar KMCC reception for K.K Abdulla Kunhi.