ഖത്വറില്‍ പഴയ നോടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി
ദോഹ: (www.kasargodvartha.com 26.06.2021) ഖത്വറില്‍ പഴയ നോടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി. നേരത്ത ജൂലൈ ഒന്ന് വരെ ആയിരുന്നു നോട് മാറിയെടുക്കാനുള്ള സമയം അനുവദിച്ചിരുന്നത്. രാജ്യത്തെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അയച്ചു. ഖത്വര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണിത്.
എല്ലാ ബാങ്കുകളുടെയും എടിഎം മെഷീനുകള്‍ വഴി പഴയ നോടുകള്‍ നിക്ഷേപിക്കാനും സാധിക്കും. നാലാം സീരിസിലുള്ള കറന്‍സി നോടുകള്‍ 2020 ഡിസംബര്‍ 13നാണ് ഖത്വര്‍ സെന്‍ട്രല്‍ ബാങ്ക് പിന്‍വലിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 18ന് ദേശീയ ദിനത്തില്‍ അഞ്ചാം സീരിസ് നോടുകള്‍ പുറത്തിറക്കുകയും ചെയ്തു. 200 റിയാലിന്റെ പുതിയ നോടും ഇതെടൊപ്പം സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി.
Keywords: Doha, News, Gulf, World, Top-Headlines, Bank, Qatar, Currency, Qatar banks extend deadline for exchanging old currency