കോവിഡ് 19; ചികിത്സാ സാധനങ്ങള്‍ ഇന്‍ഡ്യയിലേക്ക് കൊണ്ടുപോകാന്‍ തയാറെടുത്ത് ഖത്വര്‍ എയര്‍വേയ്‌സ്
ദോഹ: (www.kasargodvartha.com 02.05.2021) കോവിഡ് ചികിത്സാ സാധനങ്ങള്‍ ഇന്‍ഡ്യയിലേക്ക് കൊണ്ടുപോകാന്‍ തയാറെടുത്ത് ഖത്വര്‍ എയര്‍വേയ്‌സ്. കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങളും മറ്റും ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും അറിയിച്ചു.
വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, മെഡികല്‍ എയര്‍ കംപ്രസറുകള്‍, റെംഡസിവിര്‍, തോസിലിമാബ് ഇന്‍ജക്ഷനുകള്‍ തുടങ്ങിയവ സംഭാവന ചെയ്യാം. ഇവയെല്ലാം ജിഡബ്ല്യുസി ലോജിസ്റ്റിക്‌സ് വില്ലേജ് ഖത്വറില്‍ (വെയര്‍ഹൗസ് യൂണിറ്റ്-ഡിഡബ്ല്യുഎച്ച്1) രാവിലെ ഒന്‍പതിനും രാത്രി ഒന്‍പതിനും ഇടയില്‍ എത്തിക്കണം. ഈ മാസം അവസാനം വരെ ഇങ്ങനെ എത്തിക്കാം. വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ഒറിജിനല്‍ കമ്പനികള്‍ നിര്‍മിച്ച് പാക്ക് ചെയ്തവയായിരിക്കണം.
ലിഥിയം ബാറ്ററികള്‍ ഉണ്ടെങ്കില്‍ ആ വിവരവും അറിയിക്കണം. അലൂമിനം അലോയി അല്ലെങ്കില്‍ സ്റ്റീല്‍ കൊണ്ടു നിര്‍മിച്ച പരമാവധി 150 കിലോ വരെയുള്ളവ ആയിരിക്കണം ഓക്‌സിജന്‍ സിലിന്‍ഡറുകള്‍. ഇതിലെ മര്‍ദം 2/3ല്‍ കൂടരുത്. അഞ്ചു ബാറുകളിലും കൂടരുത്. പരീക്ഷണ സമയം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിക്കുള്ളില്‍ ഉള്ളവയായിരിക്കണം സിലിന്‍ഡറുകള്‍.
മര്‍ദം അളക്കുന്ന ഉപകരണം കേടുപാടു സംഭവിച്ചതാകരുത്. മെഡികല്‍ എയര്‍ കംപ്രസറുകളുടെ പ്രഷര്‍ വാല്‍വ് ശൂന്യമായിരിക്കണം. ഇന്‍ജക്ഷനുകള്‍ യഥാര്‍ഥ പാകകേജിങ് ഉള്ളവയും സുരക്ഷ സംബന്ധിച്ച വിവരങ്ങളടങ്ങിയ ഷീറ്റ് കൃത്യവുമായിരിക്കണമെന്നും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിട്ടുള്ള ഉപകരണങ്ങളേ സ്വീകരിക്കൂവെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
Keywords: Doha, News, Gulf, World, Top-Headlines, COVID-19, Treatment, Qatar Airways to support ailing India with medical shipment