ആറാമത് മൊവാസ് പുത്തൂര്‍ പ്രീമിയര്‍ ലീഗിന് ആവേശകരമായ സമാപനം
Mar 19, 2017, 11:35 IST
ദുബൈ: (www.kasargodvartha.com 19.03.2017) ആറാമത് മൊവാസ് പുത്തൂര്‍ പ്രീമിയര്‍ ലീഗിന് ആവേശകരമായ സമാപനം. മൊഗ്രാല്‍ പുത്തൂര്‍ വെല്‍ഫയര്‍ അസോസിയേഷന്റെ (മൊവാസ്) ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച അല്‍ ഖിസൈസ് ബില്‍വാ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന അര്‍ബന്‍ എനര്‍ജി ഡ്രിങ്ക്‌സ് പി പി എല്‍ 6 ല്‍ സുല്‍ത്താന്‍ എഫ് സിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഹൈപ്പ് എനര്‍ജി സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാരായി.
ദേശീയ - അന്തര്‍ ദേശീയ താരങ്ങള്‍ക്കൊപ്പം മൊഗ്രാല്‍ പുത്തൂരിലെ യുവ താരങ്ങളും അണിനിരന്ന പ്രീമിയര്‍ ലീഗില്‍ ഹൈപ്പിന്റെ വി പി സുഹൈര്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ടോപ് സ്‌കോററും ഫൈനലിലെ താരവും സുഹൈര്‍ തന്നെയാണ്. ഹൈപ്പ് സ്‌ട്രൈക്കേഴ്‌സിന്റെ തന്നെ ഹക്കു സാട്ടെ മികച്ച ഡിഫെന്‍ഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഉജ്ജ്വലമായ സേവുകളോടെ സുല്‍ത്താന്‍ എഫ് സിയുടെ അന്‍വര്‍ മികച്ച ഗോള്‍ കീപ്പര്‍ പുരസ്‌ക്കാരം നേടിയപ്പോള്‍ കാണികളുടെ ഹൃദയം കവര്‍ന്ന പ്രകടനത്തോടെ എ എം സ്‌ട്രൈക്കേഴ്‌സിനു വേണ്ടി കളിച്ച പുത്തൂറിലെ ഫസലുറഹ് മാന്‍ ഭാവി വാഗ്ദാനത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി.
മൊഗ്രാല്‍ പുത്തൂരില്‍ എല്‍ ഇ ഡി സ്‌ക്രീനില്‍ കളി കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. യൂട്യൂബ് ലൈവിലൂടെയും ആയിരക്കണക്കിന് പേര്‍ മത്സരങ്ങള്‍ കണ്ടു. പ്രീമിയര്‍ ലീഗിനോടനുബന്ധിച്ചു കുടുംബസംഗമവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള മത്സരങ്ങളും നടന്നു. പി പി എല്‍ 6 സി ഇ ഒ, എ എം അഷ്‌റഫ് നന്ദി പറഞ്ഞു.
Related News: 6 -ാ മത് മൊവാസ് പുത്തൂര്‍ പ്രീമിയര്‍ ലീഗ് 17 ന് ദുബൈയില്‍; ലോഗോ പ്രകാശനം ചെയ്തു
Keywords: Athletics, Club, Dubai, Football, Gulf, Social-Media, Sports, Mogral puthur, news, PPL, Movas, Puthur Premier League