ബഹ്റൈനില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി
Oct 12, 2020, 16:35 IST
മനാമ: (www.kasargodvartha.com 12.10.2020) ബഹ്റൈനില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി. ടീംസ് അപ്ളിക്കേഷന്‍ ഉപയോഗിച്ചും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഉപയോഗിച്ചുമാണ് ക്ലാസുകള്‍ തുടങ്ങിയത്. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി ജോയന്റ് സപ്പോര്‍ട്ട് സെന്റര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തിയുള്ള പഠനം ആരംഭിക്കുന്നത് ഒക്ടോബര്‍ 25 മുതലാണ്. രാജ്യത്തെ സ്വകാര്യ സ്കൂളുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി പഠനം ആരംഭിച്ചിരുന്നു.
Keywords: Manama, News, Gulf, World, Top-Headlines, School, Education, Study class, Public school students resume online classes