city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒറവങ്കര 'അപ്‌സര ഒ പി എല്‍-3 ബൈത്തു റഹ് മ'യ്ക്ക് ദുബൈയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആവേശം നാട്ടിലും

ദുബൈ: (www.kasargodvartha.com 17/03/2016) എം വൈ എല്‍ ഒറവങ്കര യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന 'അപ്‌സര ഒ പി എല്‍-3 ബൈത്തു റഹ് മ' ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളുടെയും കുടുംബ സംഗമത്തിന്റെയും ആവേശം കാസര്‍കോട്ടും. പരിപാടിയുടെ വിജയത്തിനായി വന്‍ ഒരുക്കങ്ങളാണ് ദുബൈയില്‍ നടന്നുവരുന്നത്.

18ന് ദുബൈ അബുഹൈല്‍ സ്‌കൗട്ട് മിഷന്‍ ഫില്ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണാനും തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമത്തില്‍ സംബന്ധിക്കാനും ഒറവങ്കര സ്വദേശികളായ നിരവധിപേര്‍ കുടുംബ സമേതം നാട്ടില്‍നിന്നും ഗള്‍ഫിലേക്ക് എത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വെവ്വേറെ മീറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ ആങ്കര്‍മാരായിരിക്കും ഫാമിലി മീറ്റ് നിയന്ത്രിക്കുക. ആയിരത്തോളംപേര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിക്ക് ആശംസകളര്‍പ്പിച്ച് കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ ഫ് ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

യു എ ഇലെ വിവിധ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ എട്ട് പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍ ഓരോ ക്ലബ്ബിന്റെയും ഗസ്റ്റ് പ്ലെയറായി കളിക്കളത്തിലിറങ്ങും. ബഹ്‌റൈന്‍, സൗദി, ഖത്തര്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഒറവങ്കരക്കാരായ നിരവധി പേരാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്. ഫുട്‌ബോള്‍ മാമാങ്കവും, കുടുംബ സംഗമവും വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ഒറവങ്കരക്കാരായ പ്രവാസികള്‍. ഇതിന് നാട്ടില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
ഒറവങ്കര 'അപ്‌സര ഒ പി എല്‍-3 ബൈത്തു റഹ് മ'യ്ക്ക് ദുബൈയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആവേശം നാട്ടിലും

Keywords: Dubai, Gulf, Oravangara Pravasi League, Preparation for Orawangara OPL3 Baithu Rahma

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia