പി കെ അഹ് മദിന് കെ എം സി സിയുടെ ആദരം
Aug 7, 2017, 20:01 IST
അബുദാബി: (www.kasargodvartha.com 07.08.2017) അബുദാബിയിലെ മത - സാമൂഹ്യ - സാംസ്കാരിക രംഗത്ത് മൂന്നര പതിറ്റാണ്ട് കാലത്തോളം നിറ സാന്നിധ്യമായി മാറിയ പി കെ അഹ് മദിന് ജന്മനാടിന്റെ ആദരം. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറം സ്വദേശിയായ പി കെ അഹ് മദ് 1982 ലാണ് യു എ ഇ യിലെത്തിയത്.
മൂന്നര പതിറ്റാണ്ടിനിടയില്‍ പ്രവാസികളുടെ നിരവധി വിഷയങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്തുകയും നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി സാമൂഹ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച് വരികയും ചെയ്ത പി കെ അഹ് മദിന്റെ സേവനത്തിനാണ് അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി ആദരിച്ചത്. യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉപഹാരം നല്കി ഷാള്‍ അണിയിച്ചു.
പ്രസിഡന്റ് എം എം നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് ഹമീദ് കട്ടപ്പുറം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ അബ്ദുസ്സലാം ഒഴൂര്‍, വൈസ് പ്രസിഡന്റ് എം ഹിദായത്തുല്ല, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, ദുബൈ കാസര്‍കോട് ജില്ലാ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, സി എച്ച് നൂറുദ്ദീന്‍, മണ്ഡലം ട്രഷര്‍ കെ കെ സുബൈര്‍, വൈസ് പ്രസിഡന്റ് ശാഫി സിയാറത്തിങ്കര എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റാഷിദ് എടത്തോട് സ്വാഗതം പറഞ്ഞു. പി കെ അഹ് മദ് മറുപടി പ്രസംഗം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : KMCC, Felicitation, Dubai, Programme, Gulf, Inauguration, PK Amhed.