Plane Crashed | സഊദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു; പൈലറ്റിനെയും കൂടെയുണ്ടായിരുന്നവരെയും രക്ഷപ്പെടുത്തി, വീഡിയോ
Aug 7, 2022, 18:33 IST
റിയാദ്: (www.kasargodvartha.com) സഊദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു. ഏവിയേഷന്‍ ക്ലബിന്റെ ചെറുവിമാനമാണ് തകര്‍ന്ന്ത്. ഹരീദയിലെ ഏവിയേഷന്‍ ക്ലബ് റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തൊട്ടടുത്തുള്ള കടലില്‍ 30 മീറ്ററോളം അകലെ വീഴുകയായിരുന്നു. പൈലറ്റിനെയും കൂടെയുണ്ടായിരുന്നവരെയും രക്ഷപ്പെടുത്തി. അബഹയിലെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഊദിയില്‍ അസീര്‍ മേഖലയിലെ അല്‍ ഹരീദയിലാണ് ഏവിയേഷന്‍ ക്ലബിന്റെ എച് ഇസെഡ്-എസ്എഎല്‍ എന്ന ചെറുവിമാനം തകര്‍ന്നുവീണത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.38ന് അല്‍ ഹുദൈദയിലെ ഏവിയേഷന്‍ ക്ലബിന്റെ എയര്‍സ്ട്രിപിന് സമീപം കടലിലാണ് അപകടമുണ്ടായത്.
അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഏവിയേഷന്‍ അന്വേഷണ ഓഫീസ് അറിയിച്ചു.
Keywords: news,World,international,Gulf,Saudi Arabia,Riyadh,Top-Headlines, Pilot and companion rescued as plane crashes in Al-Huraidah, Asir.#مكتب_تحقيقات_الطيران يوضح ملابسات سقوط طائرة تابعة لنادي الطيران بـ #الحريضة في #عسير pic.twitter.com/ljZwwwndpN
— أخبار 24 - السعودية (@Akhbaar24) August 6, 2022