ഖത്വറില്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു
ദോഹ: (www.kvartha.com 02.03.2021) ഖത്വറില്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. പെട്രോളിനും ഡീസലിനും 15 ദിര്‍ഹം വീതമാണ് വര്‍ധിപ്പിച്ചത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവ് വരുത്തിയാണ് ഖത്വര്‍ പെട്രോളിയം മാര്‍ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് പെട്രോളിനും ഡീസലിനും 15 ദിര്‍ഹം വീതം വില കൂടും.
ഫെബ്രുവരിയില്‍ ഒരു റിയാല്‍ 45 ദിര്‍ഹമായിരുന്ന പ്രീമിയം പെട്രോളിന് ഒരു റിയാല്‍ 60 ദിര്‍ഹമാണ് പുതിയ നിരക്ക്. ലിറ്ററിന് ഒന്നര റിയാലായിരുന്ന പ്രീമിയം ഗ്രേഡ് പെട്രോളിന് ഒരു റിയാല്‍ 65 ദിര്‍ഹമാണ് പുതിയ വില. ഒരു റിയാല്‍ 45 ദിര്‍ഹമുണ്ടായിരുന്ന ഡീസല്‍ വില ഒരു റിയാല്‍ 60 ദിര്‍ഹമായും വര്‍ധിപ്പിച്ചു.
Keywords: Doha, news, Gulf, World, Top-Headlines, Petrol, Price, Business, Petrol, diesel price hike In Qatar