city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയ ഇരട്ട കൊലക്കേസ്: ഗൾഫിൽ പോകാനുള്ള 24-ാം പ്രതിയുടെ അപേക്ഷയെ ശക്തമായി എതിർത്ത് സിബിഐ; 12 ന് പരിഗണിക്കും

കൊച്ചി: (www.kasargodvartha.com 11.01.2022) പെരിയ ഇരട്ട കൊലക്കേസിൽ സിബിഐ ഏറ്റവുമൊടുവിൽ പ്രതി ചേർത്തയയാളുടെ ഗൾഫിൽ പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതിയിൽ നൽകിയ അപേക്ഷയെ ശക്തമായി എതിർത്ത് സിബിഐ. കഴിഞ്ഞ ഡിസംബർ രണ്ടിന് സിബിഐ പ്രതിചേർത്ത് എറണാകുളം സിജെഎം കോടതിയിൽ എഫ് ഐ ആർ സമർപിച്ച ഇരുപതിനാലാം പ്രതി വെളുത്തോളിയിലെ കെ സന്ദീപാണ് കോടതിയിൽ ഹരജി ഫയൽ ചെയ്തത്. ഡിസംബർ 12 ന് വിധി പറയും.

  
പെരിയ ഇരട്ട കൊലക്കേസ്: ഗൾഫിൽ പോകാനുള്ള 24-ാം പ്രതിയുടെ അപേക്ഷയെ ശക്തമായി എതിർത്ത് സിബിഐ; 12 ന് പരിഗണിക്കും



എന്നാൽ പ്രതിക്ക് ഗൾഫിലേക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണൻ കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി കഴിഞ്ഞു. കേസ് 12 ന് എറണാകുളം സിജെഎം കോടതി പരിഗണിക്കും. പ്രതി നേരത്തെയും ഗൾഫിലേക്ക് രക്ഷപ്പെട്ടതിനാൽ മുങ്ങാൻ സാധ്യതയെന്നും വിചാരണയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ ശക്തമായി എതിർത്ത് സത്യവാങ്മൂലം സമർപിച്ചത്.

പെരിയയിലെ യൂത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ-കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ എറണാകുളം കാക്കനാട് ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജിയിൽ ഈ മാസം 12 ന് വിധി പറയും. ഒന്നാം പ്രതി പീതാംബരൻ, സജി വർഗീസ്, വിജിൻ ശ്രീരാഗ് സുരേഷ്, രജിത്, മുരളി, പ്രദീപ് കുട്ടൻ, സുഭീഷ്, അനിൽ എന്നിവരാണ് 2019 ഫെബ്രുവരി 22 മുതൽ കണ്ണൂർ സെൻട്രൽ ജയിലിലുള്ളത്.

കഴിഞ്ഞ ഡിസംബർ ഒന്നിന് സിബിഐ അറസ്റ്റ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രടറി രാജേഷ് എന്ന രാജു, സുരേന്ദ്രൻ എന്ന വിഷ്ണു സുര, ശാസ്താ മധു ഹരിപ്രസാദ്, റെജി വർഗീസ് എന്നിവർ ഇപ്പോൾ കാക്കനാട് ജയിലിലാണ് ഉള്ളത്. തങ്ങളെ കണ്ണുർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ സി ബി ഐ കോടതിയിൽ സമർപിച്ച ഹരജിയിലും 12 ന് തന്നെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.

കേസിൽ 16 പേരാണ് റിമാൻഡിലുള്ളത്. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മണി ആലക്കോട്, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമിറ്റിയംഗം എൻ ബാലകൃഷ്ണൻ എന്നിവർക്ക് ജാമ്യം അനുവദിച്ചിരുന്നു.

സി ബി ഐ പ്രതിചേർത്ത മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, വ്യാപാരി സമിതി നേതാവ് രാഘവൻ വെളുത്തോളി, പനയാൽ ബാങ്ക് സെക്രടറി ഭാസ്കരൻ, സന്ദീപ് ഗോപൻ എന്നിവർ ഡിസംബർ 22 ന് സിബിഐ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. കേസിലെ 24 പ്രതികളും 12 ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരാകുന്നതിന് കോടതി ഉത്തരവ് നൽകിയിട്ടുണ്ട്.


Keywords:  Kochi, Kasaragod, Kerala, News, Court, Case, CBI, Investigation, Dubai, Periya, Murder-case, Gulf, Youth-congress, Case, Committee, Periya case; CBI strongly opposed request of 24th accused to go to the Gulf.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia