city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസികളെ എയര്‍പോര്‍ട്ടുകളില്‍ ദ്രോഹിക്കുന്ന നടപടി നിര്‍ത്തണം. പി.ഡി.പി

ഷാര്‍ജ: (www.kasargodvartha.com 08/12/2015) ഒട്ടനവധി പ്രയാസങ്ങള്‍ അനുഭവിച്ച് വീടുംനാടും വിട്ടിറങ്ങി അന്നം തേടി ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്ത് അവധിക്ക് നാട്ടിലേക്ക് വരുമ്പോള്‍ പ്രവാസികള്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്ന് എല്‍ക്കേണ്ടി വരുന്ന ദ്രോഹ നടപടികള്‍ നിര്‍ത്തണമെന്ന് പി.ഡി.പി. കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് യൂനുസ് തളങ്കര പറഞ്ഞു. പി.സി.എഫ് സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി നാട്ടിലേക്ക് വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ ഉള്ള ഉദ്യോഗസ്ഥന്‍മാര്‍ക്ക് വലിയ സ്രാവിനെ കിട്ടിയ പോലെയാണ്. ഉദ്യോഗസ്ഥന്‍മാര്‍ കൈക്കൂലി ചോദിച്ച് നടത്തുന്ന ദേഹാപദ്രവത്തിന് ധാരാളം പേര്‍ ഇരയായിട്ടുണ്ട്. പാവപ്പെട്ട പ്രവാസികള്‍ അവരെ ഭയപ്പെട്ട് അതിനോട് പ്രതികരിക്കാറില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ കാസര്‍കോട്ടുകാരനുണ്ടായ അനുഭവം ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇനിയും ഇത് അവസാനിപ്പിച്ചിലെങ്കില്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ക്ക് മുന്നില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ സമരവലയം തീര്‍ക്കാന്‍ ഒരുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

യോഗത്തില്‍ ഖഫര്‍ പൊന്നാനി അധ്യക്ഷത വഹിച്ചു. യൂനുസ് തളങ്കരയ്ക്ക് ഷര്‍ജ പി.സി.എഫിന്റെ സ്‌നേഹ ഉപഹാരം ജോയിന്റ് സെക്രട്ടറി അത്തിക്കറ മന്തോട്ടി സമ്മാനിച്ചു. ഇല്ല്യാസ് തലശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. ഹനീഫ പൂത്തനംതാനി, ഷാ കൊട്ടാരക്കര, റഷീദ് ബേക്കല്‍, ഷാഫി ഹാജി അഡൂര്‍, ഹക്കീം വഴക്കകാല, റഷീദ് സുല്‍ത്താന്‍, മഹറൂഫ്, അഫ്‌സല്‍ ഏറണ്ണക്കുളം, ബഷീര്‍ അങ്കകളരി തുടങ്ങിയവര്‍ സംബന്ധിച്ചു. ലത്വീഫ് പുറ്റേറ്റക്കാട് സ്വാഗതവും, ബഷീര്‍ നന്ദിയും പറഞ്ഞു.

പ്രവാസികളെ എയര്‍പോര്‍ട്ടുകളില്‍ ദ്രോഹിക്കുന്ന നടപടി നിര്‍ത്തണം. പി.ഡി.പി

Keywords : Sharjah, PDP, Reception, Gulf, Airport, Kasaragod, Younus Thalangara, PDP demands action against Customs.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia