city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി സി എഫ് - ജി സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപവല്‍ക്കരിച്ചു

ദുബൈ: (www.kasargodvartha.com 07/03/2016) പി സി എഫ് ജി സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയാണ് ഓണ്‍ലൈനിലൂടെ പ്രഥമ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചത്. പ്രസിഡണ്ടായി ഇസ്മാഈല്‍ ആരിക്കാടിയെയും (യു.എ.ഇ) ജനറല്‍ സെക്രട്ടറിയായി ഷുക്കൂര്‍ കിളിയന്തിരിക്കാലിനെയും (കുവൈത്ത്) ട്രഷററായി ലത്വീഫ് കുമ്പടാജെയെയും (ഖത്തര്‍) തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്: റഹീം ആരിക്കാടി, അബ്ദുല്ല ബേക്കൂര്‍, ഷാഫി ഹാജി അടൂര്‍, ഖാലിദ് ബാഷ മഞ്ചത്തടുക്ക (ഉന്നതാധികാര സമിതി), റഷീദ് ബേക്കല്‍, ഹസ്സന്‍ കൊട്ട്യാടി (വൈസ് പ്രസിഡണ്ട്), അഫ്‌സര്‍ ഗുര്മ, ഹമീദ് പാവൂര്‍ (ജോയിന്റ് സെക്രട്ടറി), ഷാഫി ഉപ്പള (ഓര്‍ഗനൈസര്‍), അത്തീഖ് റഹ് മാന്‍ (കോ ഓര്‍ഡിനേറ്റര്‍), ഫാറൂഖ് മൊയ്തീന്‍, ഷബീര്‍ കളത്തൂര്‍, ഷരീഫ് കുമ്പടാജെ, ഫൈസല്‍ ബദിയടുക്ക, ഹമീദ് കെടഞ്ചി, അബ്ദുല്‍ ഖാദര്‍ പൊസോട്ട്, അബ്ബാസ് കൊടിയമ്മ, റഫീഖ് പോസോട്ട്, റിയാസ് കുബനൂര്‍, ലത്വീഫ് കൊടിയമ്മ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).

കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടച്ചതും രോഹിത് വെമുലയെ തീവ്രവാദിയായി ചിത്രീകരിച്ചതും മോഡി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മുഖമാണ് പുറത്തുവരുന്നത്. ഇത്തരം ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെ മതേതര സംഘടനകള്‍ ഒന്നിച്ചു നിന്ന് ശക്തമായ പോരാട്ടങ്ങള്‍ സംഘടിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദളിത് - മുസ്ലിം പിന്നാക്ക ഐക്യത്തെ കുറിച്ച് അബ്ദുല്‍ നാസര്‍ മഅദനി വിളിച്ചു പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ചു നടന്നവര്‍ ഇന്ന് അതിനെ അനുകൂലിച്ചു നടക്കുന്നത് കാലം കാത്തുവെച്ച മറുപടിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ദളിത് പിന്നാക്ക ന്യുനപക്ഷ സമൂഹത്തിന് ഭരണഘടനാപരമായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഇവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഭരണകൂടം കണ്ടുനില്‍ക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. സ്വന്തം കഷ്ടപ്പാടുകള്‍ വക വെക്കാതെ അബ്ദുല്‍ നാസര്‍ മഅദനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത കെ.വി പുരുഷോത്തമന്റെ കുടുംബത്തെയും ഹസൈനാര്‍, സിറാജ് എന്നീ പ്രവര്‍ത്തകരെയും സഹായിക്കാനും യോഗം തീരുമാനിച്ചു. പാവപ്പെട്ടവന്റെ മക്കള്‍ക്ക് പഠിക്കാനും കിടപ്പാടമില്ലാത്തവന് വീട് നല്‍്കാനും ഭക്ഷണത്തിനും ചികിത്സയ്ക്കും കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കാനും ഇനിയുള്ള കാലം ഈ സംഘടന നേതൃത്വം നല്‍കുമെന്ന് യോഗം ഉറപ്പു നല്‍കി.

ഇസ്മാഈല്‍ ആരിക്കാടി അധ്യക്ഷത വഹിച്ചു. റഷീദ് ബേക്കല്‍, ലത്വീഫ് കുമ്പടാജെ, ഷാഫി ഹാജി അടൂര്‍, അഫ്‌സര്‍ ഗുര്മ, റഹീം ആരിക്കാടി, അബ്ദുല്ല ബേക്കൂര്‍, ഖാലിദ് ബാഷ മഞ്ചത്തടുക്ക, ഷാഫി ഉപ്പള, ഹമീദ് കെടഞ്ചി, ഹമീദ് പാവൂര്‍ എന്നിവര്‍ സംസാരിച്ചു. ഷുക്കൂര്‍ കിളിയന്തിരിക്കാല്‍ സ്വാഗതവും ഹസ്സന്‍ കൊട്ട്യാടി നന്ദിയും പറഞ്ഞു.

പി സി എഫ് - ജി സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപവല്‍ക്കരിച്ചു

Keywords : Committee, Gulf, Kasaragod, PCF, GCC Committee.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia