ബാബരി മസ്ജിദ് യഥാ സ്ഥാനത്ത് പുനര്‍ നിര്‍മിക്കുക: പി.സി.എഫ് കുവൈത്ത്
Dec 7, 2014, 07:33 IST
കുവൈത്ത്: (www.kasargodvartha.com 07.12.2014) ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാന്‍ ബാബരി മസ്ജിദ് യഥാ സ്ഥാനത്ത് പുനര്‍ നിര്‍മിക്കണമെന്ന് പി.സി.എഫ് കുവൈത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നാല് നൂറ്റാണ്ടു കാലത്തോളം മുസ്ലിംങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു പോന്ന ബാബരി മസ്ജിദ് തീവ്രവാദികള്‍ തകര്‍ത്തതിലൂടെ മതേതര പൈതൃകമുള്ള ഇന്ത്യയുടെ ബഹുസ്വരതയ്ക്കേറ്റ ക്ഷതവും കളങ്കവും തുടച്ചുനീക്കാന്‍ ബാബരിമസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കേണ്ടത് ഭാവിക്ക് അത്യാവശ്യമാണ്.
ഭരണകൂടത്തിന്റെ ഒത്താശയും കോടതികളുടെ നിസംഗതയും മുതലെടുത്ത് വര്‍ഗീയ ശക്തികള്‍ അയോധ്യയില്‍ നടത്തിയ ബാബരി മസ്ജിദ് ധ്വംസനത്തിന്റെ 22 വാര്‍ഷികം കഴിഞ്ഞിട്ടും ഇന്ത്യയുടെ മതേതരത്വത്തിനേറ്റ കളങ്കം ഇതുവരെ മായ്ച്ചു കളയുവാന്‍ കഴിഞ്ഞിട്ടില്ല.
22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയോധ്യയില്‍ തകര്‍ന്നുവീണ മിനാരങ്ങള്‍ക്കൊപ്പം വീണുടഞ്ഞത് ഇന്ത്യന്‍ ജനത അഭിമാനപൂര്‍വം നെഞ്ചേറ്റിയ മതനിരപേക്ഷ മൂല്യങ്ങളും, ജനാതിപത്യ സങ്കല്പ്പങ്ങളുമായിരുന്നു. ബാബറി മസ്ജിദ് യഥാ സ്ഥാനത്ത് പുനര്നിര്മിച്ചുകൊണ്ടല്ലാതെ രാഷ്ട്രത്തിന് തല ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
അഹമദ് കീരിത്തോട് അധ്യക്ഷത വഹിച്ച യോഗത്തില്‍, അന്‍സാര്‍ കുളത്തുപുഴ, ഷുക്കൂര്‍ അഹമദ് കിളിയന്തിരിക്കാല്‍, ഹുമയൂണ്‍ അറക്കല്‍, ബഷീര്‍ കക്കോടി, മാന്നാര്‍ മുര്‍ഷിദ് മൗലവി, സിദ്ദീഖ് പൊന്നാനി, സഫീര്‍ കാളത്തോട് എന്നിവര്‍ സംസാരിച്ചു. സലീം തിരൂര്‍ സ്വാഗതവും റഹീം ആരിക്കാടി നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kuwait, Gulf, Babari-Masjid, PCF, Court, Terrorist, Communal Harmony, PCF demands reconstruction of Babri Masjid.
Advertisement: