city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം മണ്ഡലം സമഗ്ര വികസനത്തിന്റെ പാതയില്‍: പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ

ജിദ്ദ: മഞ്ചേശ്വരം മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ മണ്ഡലത്തില്‍ നിര്‍ണായകമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചതായി ഹൃസ്വ സന്ദര്‍ശനത്തിനായി സൗദിയില്‍ എത്തിയ മഞ്ചേശ്വരം മണ്ഡലം എം.എല്‍.എ, പി.ബി. അബ്ദുര്‍ റസാഖ് പറഞ്ഞു.

കെ.എം.സി.സി. ജിദ്ദ-മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ശറഫിയ ഹില്‍ ടോപ് ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിന്റ് ഭാഗമായി ആധുനിക ഫിഷിംഗ് ഹാര്‍ബര്‍, റോഡുകളുടെ സമഗ്ര വികസനം, കുടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തുടക്കം കുറിച്ചതായും എല്‍.എ.എ. പറഞ്ഞു. ജില്ലയില്‍ പാസ്‌പോര്‍ട്ട് വിതരണത്തിന്റെ സോണല്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കും. വാക്കിലൂടെയല്ലാതെ പ്രവര്‍ത്തനത്തിലുടെ ചരിത്രത്തിന്റെ താളുകളില്‍ കുറിക്കപെടുന്ന വികസനമാണ് നടത്തി കൊണ്ടിരിക്കുന്നതെന്നും മണ്ഡലത്തിന്റെ സര്‍വ പുരോഗതിയും പ്രാബല്യത്തില്‍ കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം അടക്ക ആധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറല്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ രായിന്‍ കുട്ടി നീരാട്, കെ.വി. ഗഫൂര്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രടറി അബൂബക്കര്‍ ആരിമ്പ്ര, സി.കെ. സാക്കിര്‍, ഹസന്‍ ബത്തേരി, യുസുഫ് ഹാജി പടന്ന, കെ.എം. ഇര്‍ഷാദ്, ഖാദര്‍ ചെര്‍ക്കള എന്നിവര്‍ പ്രസംഗിച്ചു. വ്യവസായ പ്രമുഖന്‍ ഇസുദ്ദീന്‍ കുമ്പള, ഹമീദ്
മഞ്ചേശ്വരം മണ്ഡലം സമഗ്ര വികസനത്തിന്റെ പാതയില്‍: പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ
എഞ്ചിനീയര്‍, അസീസ് കോടി, ബഷീര്‍ ചിത്താരി എന്നിവര്‍ എം.എല്‍.എയെ ഹാരം അണിയിച്ചു. റസാക്ക് പാത്തുര്‍ ഖിറാഅത്ത് നടത്തി. അസീസ് ഉളുവാര്‍ സ്വാഗതവും, ബഷീര്‍ ബയ്യാര്‍ നന്ദിയും പറഞ്ഞു.

Keywords: Manjeshwaram, KMCC, P.B. Abdul Razak MLA, Jeddah, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia