കാസര്‍കോട്ട് പാസ്പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതില്‍ പ്രവാസി ലോകത്ത് ആഹ്ലാദം
Feb 9, 2017, 12:47 IST
ദുബൈ: (www.kasargodvartha.com 09/02/2017) കാസര്‍കോട്ട് പാസ്പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതില്‍ പ്രവാസി ലോകത്തും ആഹ്ലാദം. നാട്ടിലെത്തുന്ന പ്രവാസികള്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിനും മറ്റും ഇപ്പോള്‍ പയ്യന്നൂരിലെ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. കാസര്‍കോട്ട് പാസ്പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങുന്നത് പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടും.
ഏറ്റവും കൂടുതല്‍ പുതുതായി പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള അപേക്ഷകളും പുതുക്കുന്നതിനുള്ള അപേക്ഷകളും പയ്യന്നൂര്‍ സേവാ കേന്ദ്രത്തില്‍ എത്തുന്നത് കാസര്‍കോട് ജില്ലയില്‍നിന്നാണെന്ന് നേരത്തെ തന്നെ വിവരാവകാശ രേഖയിലൂടെ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ കാസര്‍കോട്ട് പാസ്പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന മുറവിളി വീണ്ടും ശക്തമായിരിക്കുമ്പോഴാണ് കേന്ദ്ര ബജറ്റില്‍ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് കേന്ദ്രം കാസര്‍കോട്ട് അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന് രണ്ട് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളാണ് അനുവദിച്ചിരിക്കുന്നത്. കാസര്‍കോടിന് പുറമെ പത്തനംതിട്ടയിലാണ് പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിച്ചിരിക്കുന്നത്. കോഴിക്കോട്ടെ റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിനെയാണ് വര്‍ഷങ്ങളായി ജില്ലയില്‍നിന്നുള്ള പ്രവാസികളും ജനങ്ങളും ആശ്രയിച്ചിരുന്നത്. കഴിഞ്ഞ യു പി എ ഭരണകാലത്താണ് പയ്യന്നൂരില്‍ സ്വകാര്യ ഏജന്‍സിക്ക് പാസ്പോര്‍ട്ട് സേവാ കേന്ദ്രം അനുവദിച്ചത്. അപ്പോള്‍തന്നെ കാസര്‍കോട്ടും സേവാകേന്ദ്രം അനുവദിക്കണമെന്ന് ജില്ലയില്‍നിന്നുള്ള ജനപ്രതിനിധികളും പ്രവാസി സംഘടനകളും ട്രാവല്‍ ഏജന്‍സി സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
നിരന്തരമായ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇപ്പോള്‍ കാസര്‍കോട്ട് പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്രം ആനുവദിച്ചിരിക്കുന്നത്. ജില്ലയിലെ ഏത് ഭാഗത്തുള്ളവര്‍ക്കും കാസര്‍കോട് ടൗണില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ഏളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നതും ആശ്വാസകരമാണ്.
എം പിയും ജില്ലയിലെ എം എല്‍ എമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കെ എം സി സി ഉൾപ്പെടെയുള്ള പ്രവാസി സംഘടനകൾ ഇത് സംബന്ധിച്ച് അധികരികൾക്കുമുന്നിൽ നിരന്തരമായി സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. കെ എം സി സി, ഐ എം സി സി, പി സി എഫ്, ആർ എസ് സി, ഓ ഐ സി സി തുടങ്ങിയ പ്രവാസി സംഘടനകളും മറ്റ് കൂട്ടായ്മകളും പാസ്പോർട്ട് സേവാ കേന്ദ്രം തുടങ്ങാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
ഒടുവില്‍ ആ മുറവിളിക്ക് പരിഹാരം; കാസര്‍കോട്ട് പാസ്പോര്‍ട്ട് സേവാകേന്ദ്രം വരുന്നു

Keywords: Gulf, Passport, Kasaragod, Kerala, Passport, Head post office, Passport Seva Kendra, Passport Seva Kendra in Kasaragod: Expatriates welcome government decision