city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ പള്ളിക്കര ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം വിട്ടുനല്‍കും

പള്ളിക്കര: (www.kasargodvartha.com 17.04.2020) നാട്ടിലേക്ക് എത്തുന്ന പ്രവാസി മലയാളികളെ ക്വാറന്റൈന്‍ ചെയ്യാന്‍ പള്ളിക്കര ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സമുച്ചയം പൂര്‍ണമായി വിട്ടുനല്‍കാന്‍ പള്ളിക്കര ഇസ്ലാമിക് എഡ്യൂക്കേഷന്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. കേരളത്തിന്റെ വൈജ്ഞാനിക സാമൂഹിക പുരോഗതിക്കു തുല്യതയില്ലാത്ത സംഭാവന നല്‍കിയവരാണ് ഗള്‍ഫ് പ്രവാസികള്‍. കൊവിഡ് 19 ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ അവരില്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. ലോക്ക് ഡൗണ്‍ കഴിയുന്ന ഉടനെ പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ അവര്‍ക്കു ക്വാറന്റൈന്‍ ചെയ്യാന്‍ സ്ഥാപനത്തിന്റെ ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന അഞ്ചു കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും അധികൃതര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് സൊസൈറ്റി പ്രസിഡന്റ് ഹബീബ് ഉമരി, ജനറല്‍ സെക്രട്ടറി എം എ ലത്വീഫ്, ട്രഷറര്‍ സോളാര്‍ കുഞ്ഞഹ് മദ് ഹാജി എന്നിവര്‍ അധികൃതരെ  അറിയിച്ചു.

പ്രവാസി ഇന്ത്യക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ആവശ്യപ്പെട്ടു കൊണ്ട് അറബ് ഭരണാധികാരികളുമായി ബന്ധപ്പെട്ട് പ്രതിസന്ധിക്കു പരിഹാരം കാണുവാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ പള്ളിക്കര ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം വിട്ടുനല്‍കും


Keywords: Kasaragod, Pallikara, Kerala, News, COVID-19, Gulf, Pallikkara Islamic HS school will give for quarantine for expats

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia