പ്രവാസി അപേക്ഷകര്‍ രേഖകള്‍ ഹാജരാക്കണം
Dec 18, 2018, 19:37 IST
കാസര്‍കോട്: (www.kasargodvartha.com 18.12.2018) 2019 ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേരള ചീഫ് ഇലക്ട്രറല്‍ ഓഫീസറും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന അവലോകനയോഗം നടത്തി.
ഓണ്‍ലൈനില്‍ സമര്‍പ്പിച്ച പ്രവാസി വോട്ടര്‍മാരുടെ 4689 അപേക്ഷകളില്‍ തീരുമാനമെടുക്കേണ്ടതിനാല്‍, ഇതുവരെയും അന്വേഷണവുമായി ബി.എല്‍.ഒമാര്‍ ബന്ധപ്പെടുകയോ, രേഖകള്‍ താലൂക്കുകളില്‍ ഹാജരാക്കുകയോ ചെയ്യാത്തവര്‍ ഡിസംബര്‍ 21നകം വോട്ടര്‍പട്ടികയില്‍ നിലവിലുള്ള കുടുംബാംഗത്തിന്റെയോ അയല്‍വാസിയുടെയോ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍മാര്‍ക്ക് കൈമാറണം. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ കൈക്കൊള്ളേണ്ടിവരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു അറിയിച്ചു.
മഞ്ചേശ്വരം താലൂക്ക് ഓഫീസ് 04998-244388, കാസര്‍കോട് 04994-230242, ഹോസ്ദുര്‍ഗ് 0467-2208700.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Gulf, Application, Overseas Electors applicants Produce documents
< !- START disable copy paste -->