ഖത്വറല്‍ കോവിഡ് നിയമ ലംഘനം; 277 പേര്‍ക്കെതിരെ നടപടിയെടുത്ത് അധികൃതര്‍
ദോഹ: (www.kasargodvartha.com 23.06.2021) ഖത്വറല്‍ കോവിഡ് നിയമം ലംഘിച്ചതിന് 277 പേര്‍ക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര മന്ത്രാലയം അധികൃതര്‍. രാജ്യത്ത് നിയമലംഘകരെ പിടികൂടാന്‍ ശക്തമായ പരിശോധനയാണ് മന്ത്രാലയം നടത്തിവരുന്നത്. കഴിഞ്ഞ ദിവസം 277 പേരില്‍ 271 പേര്‍ക്കെതിരെയും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് നടപടി.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് അഞ്ച് പേര്‍ക്കെതിരെയും വാഹനത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തതിനാണ് ഒരാള്‍ക്കെതിരെയും നടപടിയെടുത്തു. ഇപ്പോഴത്തെ നിബന്ധനകള്‍ പ്രകാരം കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഒരുമിച്ച് യാത്രാ അനുമതിയുള്ളത്. എന്നാല്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ ഈ നിയന്ത്രണം ബാധകമല്ല. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
Keywords: Doha, News, Gulf, World, Top-Headlines, COVID-19, Mask, Over 250 booked for Covid-19 precautionary measure violations