city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഒരുമിക്കാം ഒത്തുകളിക്കാം' മലര്‍വാടി ബാലോല്‍വം സംഘടിപ്പിക്കുന്നു

'ഒരുമിക്കാം ഒത്തുകളിക്കാം' മലര്‍വാടി ബാലോല്‍വം സംഘടിപ്പിക്കുന്നു
ദമാം: മലര്‍വാടി ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സൗദിയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ 'ഒരുമിക്കാം ഒത്തുകളിക്കാം' എന്ന പേരില്‍ കാലോത്സവം 2013 സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ദമാം മേഖലാ തല ബാലോല്‍സവം ഏപ്രില്‍ അഞ്ചിന് വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പതിവ് രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ രൂപകല്‍പനയാണ് ബാലോല്‍സവത്തിന്റേത്. പരസ്പരം മത്സരിക്കാതെ തന്നെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും വഴിയൊരുക്കുക എന്നതാണ് ഇതിന്റെ കാതല്‍. കായിക ശേഷിക്കും സാഹസികതയ്ക്കുമൊപ്പം സര്‍ഗാത്മകതയും കണ്ടെത്താനുതകുന്ന തരത്തലുള്ള ഇനങ്ങളാണ് കുട്ടികള്‍ക്ക് വേണ്ടി ഒരുക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി 45 അംഗ സംഘാടക സമിതിക്ക് ഇതിനകം രൂപം നല്‍കിയിട്ടുണ്ട്. 38 അംഗങ്ങളടങ്ങിയ വനിത സ്വാഗത സംഘം രൂപീകരണവും കഴിഞ്ഞ ദിവസം ബദര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. യു.കെ.ജി മുതല്‍ ഏഴ് വരെ ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന വിവിധ മേലകളില്‍ നിന്നുള്ള 15 ഇനങ്ങള്‍ കുട്ടികള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ ഒരുക്കും. മത്സരങ്ങളുടെ നടത്തിപ്പിനായി പുരുഷ-വനിതാ റിസോഴ്‌സ് ടീമുകളെ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.

2013 ഏപ്രില്‍ ആഞ്ച് വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന ബാലോല്‍സവം വൈകീട്ട് ആറ് മണിക്ക് സമാപിക്കും. പരസ്പരം നേരിട്ട് മത്സരിക്കാതെ തന്നെ പ്രതിഭാ ശേഷിയുള്ള കുട്ടികളെ പ്രത്യേകം കണ്ടെത്തി പ്രോത്സാസാഹിപ്പിക്കാനുള്ള മൂല്യ നിര്‍ണയം ബാലോല്‍സവത്തിന്റെ പ്രത്യേകതയാണ്. മികവിന് അര്‍ഹമായ അംഗീകാരം നല്‍കും. തയ്യാറെടുപ്പുകള്‍ ഇല്ലാതെ തന്നെ ഉത്സവാന്തരീക്ഷത്തില്‍ എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന ആകര്‍ഷക ഇനങ്ങളാണ് പരിപാടിയില്‍ ഒരുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0553830560, 0535949047 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ബാലോത്സവം രക്ഷാധികാരികളായ കെ. എം. ബഷീര്‍, അബ്ദുല്ല മഞ്ചേരി, ജോസഫ് കളത്തിപ്പറമ്പില്‍, പ്രോഗ്രാം കണ്‍വീനര്‍ ഷബീര്‍ ചാത്തമംഗലം, ഇവന്റ് കോര്‍ഡിനേറ്റര്‍ സുബൈര്‍ പുല്ലാളൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Malarvadi, Balolsavam, Dammam, Saudi Arabia, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia