'ഓര്‍മ്മയില്‍ ഒരു മണി നാദം' ബ്രോഷര്‍ പ്രകാശനം ചെയ്തു
Apr 25, 2016, 08:30 IST
അബുദാബി: (www.kasargodvartha.com 25.04.2016) പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം സംഘടിപ്പിക്കുന്ന 'ഓര്‍മ്മയില്‍ ഒരു മണിനാദം' പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പദ്മശ്രീ മധു, ഭാവഗായകന്‍ പി ജയചന്ദ്രന് നല്‍കിയാണ് ബ്രോഷര്‍ പ്രകാശനം ചെയ്തത്.
സൗഹൃദ വേദി പ്രസിഡണ്ട് വി കെ ഷാഫി, സുരേഷ് പയ്യന്നൂര്‍, വി ടി വി ദാമോദരന്‍, എം അബ്ദുല്‍ സലാം, കെ ടി പി രമേശ്, ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് തോമസ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കലാഭവന്‍ മണി അനുസ്മരണ പരിപാടിയായാണ് 'ഓര്‍മ്മയില്‍ ഒരു മണിനാദം' അവതരിപ്പിക്കുന്നത്. മെയ് 12 ന് രാത്രി 7.30 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് പരിപാടി അരങ്ങേറുക.