സൗദിയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും ചുമത്തുമെന്ന് മുന്നറിയിപ്പ്
റിയാദ്: (www.kasargodvartha.com 02.09.2021) സൗദിയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം സൗദി റിയാല്‍ പിഴയും ചുമത്തുമെന്ന് മുന്നറിയിപ്പ്. മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഹാനികരമാവുകയോ അന്തസിന് കോട്ടം വരുത്തുകയോ ചെയ്യുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയത്.
പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍, മൂന്നുവര്‍ഷം മുമ്പ് അംഗീകരിക്കപ്പെട്ട ജുവനൈല്‍ നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പിഴകള്‍ അനുസരിച്ച് ശിക്ഷിക്കപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ജോലിസ്ഥലങ്ങളില്‍ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതികളില്‍ ഫോടോഗ്രാഫി, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ മറ്റുള്ളവരെ ഉപദ്രവിക്കല്‍, പൊതു സദാചാരം ലംഘിക്കല്‍, അല്ലെങ്കില്‍ അത്തരത്തിലുള്ള എന്തെങ്കിലും പ്രസിദ്ധീകരിക്കല്‍ എന്നിവ വിവിധ വിവര സാങ്കേതിക വിദ്യകളിലെ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.
ക്യാമറ ഫോണുകളോ അതുപോലെയുള്ള മറ്റു വസ്തുക്കളോ ദുരുപയോഗം ചെയ്യുകയോ അപകീര്‍ത്തിപ്പെടുത്തുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്തുകൊണ്ട് വിവിധ വിവര സാങ്കേതിക വിദ്യകളിലൂടെ സ്വകാര്യ ജീവിതം ലംഘിക്കുന്നയാള്‍ക്ക് ഒരു വര്‍ഷം വരെ തടവും അര മില്യണ്‍ റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Riyadh, News, Gulf, World, Top-Headlines, Mobile Phone, Technology, Jail, Fine, One-year Jail, SR500,000 In Fine For Misusing Smartphones