'വണ്‍ കോള്‍ വണ്‍ വോട്ട്' അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി കാമ്പയിന് തുടക്കമായി
May 10, 2016, 10:00 IST
കുമ്പള: (www.kasargodvartha.com 10.05.2016) അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി 'വണ്‍ കോള്‍ വണ്‍ വോട്ട്' പരിപാടിക്ക് തുടക്കം കുറിച്ചതായി മണ്ഡലം പ്രസിഡണ്ട് സെഡ് എ മൊഗ്രാല്‍ അറിയിച്ചു. മണ്ഡലത്തിലെ നിഷ്പക്ഷരെയും വിവിധ സാമൂഹിക സാംസ്‌കാരിക മതസംഘടനകളിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെയും ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെയും കുടുംബാംഗങ്ങളുടെയും വോട്ട് ഉറപ്പിക്കുകയാണ് ലക്ഷ്യം.
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും മഞ്ചേശ്വരത്തിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളും വ്യക്തമാക്കികൊണ്ട് വോട്ട് അഭ്യര്‍ത്ഥിക്കും. ഇതുമായി ബന്ധപ്പെട്ടവരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. അബുദാബിയില്‍ നിന്ന് ആയിരം ഫോണ്‍ കോളുകള്‍ വരും ദിവസങ്ങളില്‍ മണ്ഡലത്തിലെ വിവിധ പ്രമുഖര്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ അഡ്വ. സുബ്ബയ്യ റൈയെ ഫോണിലൂടെ ബന്ധപ്പെട്ടു. മഞ്ചേശ്വരത്ത് യു ഡി എഫിന്റെ വിജയം സുനിശ്ചിതമാണെന്നും താമരവിരിയിക്കാന്‍ ഈ മണ്ഡലത്തിലെ ഉത്ബുദ്ധരായ വോട്ടര്‍മാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പ്രത്യാശിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് ഇസ്മാഈല്‍ മുഗ്ലി അധ്യക്ഷത വഹിച്ചു.
സുല്‍ഫി ഷേണി, അസീസ് പെര്‍മുദെ, ലത്വീഫ് കടമ്പാര്‍, അബ്ദുര്‍ റഹ് മാന്‍ കുമ്പള, ഇബ്രാഹിം ഉദ്യാവര്‍, സക്കീര്‍ കമ്പാര്‍, ഉമ്പു ഹാജി പെര്‍ള, അസീസ് കന്തല്‍, അഷ്‌റഫ് അലി പെരുങ്ങടി, ഇര്‍ഷാദ് പാച്ചാനി, യു എം ഫസല്‍ റഹ് മാന്‍, അബ്ദുല്‍ ലത്വീഫ് ഈരോടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords : KMCC, Kumbala, Election 2016, Campaign, Phone-call, Muslim-league, UDF, Inauguration, One Call One Vote.