Adalat | കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ അദാലതില്‍ ഒമാനില്‍ നിന്നുള്ള അറബ് പൗരനും പരാതിയുമായെത്തി; പരിശോധിച്ച് റിപോര്‍ട് നല്‍കാന്‍ സിഐക്ക് നിര്‍ദേശം
Dec 3, 2022, 18:21 IST
കാസര്‍കോട്: (www.kasargodvartha.com) ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്ന പദ്ധതിയായ 'ഓപറേഷന്‍ സമാധാന'ത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ നടത്തിയ അദാലതില്‍ ഒമാന്‍ പൗരനും പരാതിയുമായെത്തിയത് കൗതുകമായി. ബിസിനസ് ആവശ്യത്തിന് തന്നില്‍ നിന്ന് 1.56 ലക്ഷം റിയാൽ വാങ്ങിയ കാസര്‍കോട് സ്വദേശി തനിക്ക് മുഴുവന്‍ തുകയും നല്‍കാതെ വഞ്ചിച്ചുവെന്നാണ് ഇദ്ദേഹം പരാതി നല്‍കിയത്. എതിര്‍ കക്ഷിയായ കാസര്‍കോട്ടെ മുഹമ്മദ് കുഞ്ഞി എന്നയാളും അദാലതില്‍ എത്തിയിരുന്നു.
'കോവിഡിന് മുമ്പാണ് ബിസിനസ് ആവശ്യത്തിന് ഒമാന്‍ പൗരനില്‍ നിന്ന് കടം വാങ്ങിയത്. 8000 റിയാൽ ഓരോ മാസവും മടക്കി നല്‍കുമെന്നായിരുന്നു കരാര്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിസിനസ് സ്തംഭിക്കുകയും പണം നല്‍കാന്‍ സാധിക്കാതെ വരുകയും ചെയ്തുവെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ വിശദീകരണം. വാങ്ങിയ പണം ഏതാണ്ട് നല്‍കിയിട്ടുണ്ടെങ്കിലും പലിശ നല്‍കാനായിട്ടില്ലെന്നാണ് മുഹമ്മദ് കുഞ്ഞി പറയുന്നത്. മുഹമ്മദ് കുഞ്ഞിയും ഇത് സംബന്ധിച്ച് ഒമാനില്‍ പരാതി നല്‍കിട്ടുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഒമാന്‍ പൗരന്‍ രണ്ടുതവണ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ പോയിരുന്നതായും പറയുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ പരാതിയായി ഒമാന്‍ പൗരന്‍ കാസര്‍കോട്ട് എത്താന്‍ കാരണമെന്നാണ് മുഹമ്മദ് കുഞ്ഞി സൂചിപ്പിക്കുന്നത്', പൊലീസ് പറഞ്ഞു.
അതേസമയം, ഒമാന്‍ പൗരന്റെ കൈവശം കരാര്‍ രേഖകളോ മറ്റ് കാര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഇന്‍ഡ്യന്‍ നിയമ വ്യവസ്ഥിതയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രീതിയിലുള്ള പലിശയാണ് ആവശ്യപ്പെടുന്നതെന്നും എന്നാല്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് ഡിവൈഎസ്പിക്ക് റിപോര്‍ട് നല്‍കാന്‍ കാസര്‍കോട് സിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡോ. വൈഭവ് സക്സേന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നും ഇപ്പോഴിത് സിവില്‍ പരാതിയായി മാത്രമാണ് കണക്കാക്കിയിട്ടുള്ളതെന്നും അന്വേഷണ റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ സ്വീകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കോവിഡിന് മുമ്പാണ് ബിസിനസ് ആവശ്യത്തിന് ഒമാന്‍ പൗരനില്‍ നിന്ന് കടം വാങ്ങിയത്. 8000 റിയാൽ ഓരോ മാസവും മടക്കി നല്‍കുമെന്നായിരുന്നു കരാര്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിസിനസ് സ്തംഭിക്കുകയും പണം നല്‍കാന്‍ സാധിക്കാതെ വരുകയും ചെയ്തുവെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ വിശദീകരണം. വാങ്ങിയ പണം ഏതാണ്ട് നല്‍കിയിട്ടുണ്ടെങ്കിലും പലിശ നല്‍കാനായിട്ടില്ലെന്നാണ് മുഹമ്മദ് കുഞ്ഞി പറയുന്നത്. മുഹമ്മദ് കുഞ്ഞിയും ഇത് സംബന്ധിച്ച് ഒമാനില്‍ പരാതി നല്‍കിട്ടുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഒമാന്‍ പൗരന്‍ രണ്ടുതവണ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ പോയിരുന്നതായും പറയുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ പരാതിയായി ഒമാന്‍ പൗരന്‍ കാസര്‍കോട്ട് എത്താന്‍ കാരണമെന്നാണ് മുഹമ്മദ് കുഞ്ഞി സൂചിപ്പിക്കുന്നത്', പൊലീസ് പറഞ്ഞു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Complaint, Oman, Police, Gulf, Report, Investigation, Police, Omani citizen filed complaint in Adalat of Kasaragod district police chief.
< !- START disable copy paste -->