ഒമാനില്‍ 163 പേര്‍ക്ക് കൂടി കോവിഡ്; 6 മരണം
Aug 20, 2020, 17:58 IST
മസ്കത്ത്: (www.kasargodvartha.com 10.08.2020) ഒമാനില്‍ വ്യാഴാഴ്ച 163 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 83,769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് ആറുപേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള് 609 ആയി.
അതേസമയം 198 പേര് രോഗമുക്തരാവുകയും ചെയ്തു. ഇവരില്‍ 78,386 പേര് ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.6 ശതമാനമാണ്. 429 പേരാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. ഇവരില്‍ 151 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
Keywords: News, Gulf, World, Covid-19, Hospital, Death, Top-Headlines, Oman reports 163 new cases, including six deaths