city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒ.ഐ.സി.സി ഗ്ലോബല്‍ മീറ്റ് 11,12,13 തീയതികളില്‍

ദമാം: ഏപ്രില്‍ 11, 12, 13 തീയതികളില്‍ നടക്കുന്ന മൂന്നാമത് ഒ.ഐ.സി.സി. ഗ്ലോബല്‍ മീറ്റില്‍ ദമാമില്‍ നിന്നും ഇരുപതു പ്രതിനിധികള്‍ പങ്കെടുക്കും, സൗദിയില്‍ നിതാഖാത് നിയമങ്ങള്‍ കര്‍ശനമാകുമ്പോള്‍ തൊഴില്‍ നഷ്ടപെടുന്ന മലയാളികളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുഉള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ അടങ്ങിയ പുനരധിവാസ പാക്കേജ് ദമാം സോണ്‍ ഒ.ഐ.സി.സി. കേന്ദ്ര -സംസ്ഥാന മന്ത്രിമാരുടെ മുന്നില്‍ സമര്‍പിക്കും.

പ്രവാസി മേഖല വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് നടക്കുന്ന ഗ്ലോബല്‍ മീറ്റ് പ്രവാസി വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കിട്ടുന്ന വലിയവേദിയായി ഉപയോഗപെടുത്തുക എന്നതാണ് ഒ.ഐ.സി.സി. ദമാം സോണ്‍ ലക്ഷ്യം വെക്കുന്നത്. ഒ.ഐ.സി.സി. പ്രസിഡന്റ് പി.എം. നജീബ്, മുഖ്യ രക്ഷാധികാരി അഹ്മദ് പുളിക്കല്‍, രക്ഷാധികാരി സി. അബ്ദുല്‍ ഹമീദ്, ബിജു കല്ലുമല, മാത്യു ജോസഫ്, റോയ് ശാസ്താംകോട്ട, ഇ.കെ. സലിം,  പോള്‍ പൗലോസ്, ചന്ദ്രന്‍ കല്ലട, സന്തോഷ് വിളയില്‍, സൈഫുദ്ദീന്‍ കിച്ചിലു, നബീല്‍ നെയ്തല്ലൂര്‍ തുടങ്ങി ഒ.ഐ.സി.സി. ദമാം സോണില്‍ നിന്നും സോണ്‍ ഭാരവാഹികളും ജില്ലാ യുണിറ്റ് നേതാക്കളും ഗ്ലോബല്‍മീറ്റില്‍ പങ്കെടുക്കുമെന്ന് ഒ.ഐ.സി.സി. ദമാം സോണ്‍ കമ്മറ്റി പ്രസിഡന്റ് പി.എം. നജീബ് അറിയിച്ചു.

ഗ്ലോബല്‍ മീറ്റ് ദമാം സോണ്‍ കോര്‍ ഡിനേറ്റര്‍ ബിജു കല്ലുമലയാണ്, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും ഉള്‍പെടെയുള്ള നേതാക്കള്‍ വ്യാഴാഴ്ച അബുദാബിയില്‍ എത്തും. പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി. വീരേന്ദ്രകുമാര്‍ എന്നിവര്‍ ഉള്‍പെ ടെയുള്ള പ്രമുഖ യു.ഡി.എഫ്. നേതാക്കളും സമ്മേളനത്തിനെത്തുന്നുണ്ട്. രക്ഷാധികാരി സി. അബ്ദുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ മീറ്റില്‍ സമര്‍പിക്കുവാനുള്ള പുനരധിവാസ പാക്കേജിന് ഒ.ഐ.സി.സി. അന്തിമ രൂപം നല്‍കിയിട്ടുണ്ട്.
ഒ.ഐ.സി.സി ഗ്ലോബല്‍ മീറ്റ് 11,12,13 തീയതികളില്‍

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ചകള്‍ക്കായാണ് സമ്മേളനം. വെള്ളിയാഴ്ച കാലത്ത് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വയലാര്‍ രവി മുഖ്യപ്രഭാഷണം നടത്തും.

 200 വിദേശപ്രതിനിധികള്‍ ഉള്‍പെടെ എഴുനൂറിലേറെപേര്‍ സമ്മേളനത്തിനെത്തും. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.സി. വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.പി.സി.സി. ഭാരവാഹികള്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ തുടങ്ങി ഒട്ടേറെപേര്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ സംബന്ധിക്കും. കെ.പി.സി.സി.യില്‍ നിന്ന് അറുപതോളം നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദമാമില്‍ നിന്നുള്ള പ്രതിനിധികള്‍ വ്യാഴാഴ്ച അബുദാബിയില്‍ എത്തിച്ചേരും.

വ്യാഴാഴ്ച സമ്മേളനത്തിന് കൊടി ഉയരും. കേന്ദ്രമന്ത്രി ശശി തരൂര്‍ രാവിലെ ഉദ്ഘാടനം ചെയ്യും. സമ്മേളന സ്മരണിക ഡോ. എം.എ. യൂസഫലിക്ക് നല്‍കി ശശി തരൂര്‍ പ്രകാശനം ചെയ്യും. പാലോട് രവി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ചത്തെ ഉദ്ഘാടനച്ചടങ്ങില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അധ്യക്ഷനാകും.

ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ പ്രമുഖരായ എം.എ. യൂസഫലി, ഡോ. ബി.ആര്‍. ഷെട്ടി. ഡോ. ആസാദ് മൂപ്പന്‍, സി.കെ. മേനോന്‍ തുടങ്ങിയ പ്രമുഖരെ ആദരിക്കും. 11ന് വൈകിട്ട് അബുദാബിയില്‍ സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനവും നടക്കും.

12ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി. വീരേന്ദ്രകുമാര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. മന്ത്രി എ.പി. അനില്‍കുമാര്‍, എം.ഐ. ഷാനവാസ്, എം.എം. ഹസന്‍, ടി. സിദ്ദിഖ്, എന്‍. സുബ്രഹ്മണ്യന്‍, ഷാനിമോള്‍ ഉസ്മാന്‍, ടി. ശരത്ചന്ദ്ര പ്രസാദ്, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, വി.ഡി. സതീശന്‍ എം.എല്‍.എ., കെ.സി. രാജന്‍ തുടങ്ങിയവരും പങ്കെടുക്കും.

Keywords: OICC, Global meet, Dammam, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia