ഡി.സി.സിയുടെ വികസന സെമിനാര്‍ ജില്ലക്ക് പുതുജീവന്‍ നല്‍കും:ഓ.ഐ.സി.സി
Jun 11, 2012, 11:51 IST
ദുബൈ: കാസര്‍കോട് ജില്ലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കാസര്‍കോട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം നടത്തിയ വികസന സെമിനാര്‍ ജില്ലക്ക് പുതിയ ഒരു മുഖം നല്‍കുമെന്ന് ദുബൈ ഓ.ഐ.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.
ഇതിനകം തന്നെ ജില്ലയ്ക്ക് അനുവദിച്ച പുതിയ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്, പോലീസ് നവീകരണ പദ്ധതികള്‍, ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഡോസള്‍ഫാന്‍ മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും, വൈകല്യം സംഭവിച്ചവര്‍ക്കും അഞ്ചുലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനവും എടുത്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഓ.ഐ.സി.സി പ്രശംസിച്ചു.
ജില്ലയുടെ ഇരുപത്തൊമ്പതാം ജന്മദിനത്തില്‍ മുന്‍ ചീഫ് സെക്രട്ടറിയുമായ പി പ്രഭാകരനെ ജില്ലയുടെ പിന്നോക്കാവസ്ഥ പഠിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ല പ്രസിഡണ്ട് രഞ്ജിത്ത് കോടോത്ത് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് താജുദീന്‍ പൈക്ക, നിയോജക മണ്ഡലം ഭാരവാഹികളായ റഹ്മാന്‍ കല്ലായം, മാധവന്‍ പള്ളം, പ്രസാദ് മൂങ്ങത്ത്, അജയന്‍.പി എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി നിധീഷ് യാദവ് സ്വാഗതവും ട്രഷറര്‍ മുഹമ്മദാലി പാലോത്ത് നന്ദിയും പറഞ്ഞു.

Keywords: Appreciate, OICC, Oommen Chandy, Dubai, Gulf