വിഷുവിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Mar 11, 2016, 10:30 IST
ഒടയംചാല്‍: www.kasargodvartha.com 11.03.2016) വിഷുവിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തട്ടുമ്മല്‍ പൊടവടുക്കം ക്ലായിയിലെ ചേവിരി വീട്ടില്‍ ദേവിപ്രസാദ് (38) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഷാര്‍ജയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മാധവന് നായര്‍ - ജാനകിയമ്മ ദമ്പതികളുടെ മകനാണ്. വിഷുവിന് നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഷാര്‍ജയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പ് അവധിയില്‍ നാട്ടിലെത്തി ഷാര്‍ജയിലേക്ക് മടങ്ങിയതായിരുന്നു. കാനത്തൂര്‍ സ്വദേശിനിയായ ശ്രീനയാണ് ഭാര്യ. ശ്രീന മുമ്പ് ഷാര്‍ജയില്‍ ഭര്‍ത്താവിനോടൊപ്പമായിരുന്നു താമസം. ഏഴുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. സഹോദരങ്ങള്‍: സുരേന്ദ്രന് (വിട്ടല്‍ ആഗ്രോ ഇന്റസ്ട്രീസ്, തട്ടുമ്മല്‍), ദിനേശന് (ഗള്‍ഫ്), ജയപ്രകാശ് (കളേഴ്സ് സ്റ്റുഡിയോ, തട്ടുമ്മല്‍), ഹൈമാവതി. മൃതദേഹം വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിച്ചു.
Keywords: Youth, Death, Odayanchal, Sharjah, kasaragod, Gulf, Obituary, Devi prasad.