city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസികളെ അവഗണിച്ചാല്‍ നോക്കിനില്‍ക്കില്ല; ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് നിഷേധാത്മകമായ നയം; പ്രവാസികളെ വേദനിപ്പിക്കുന്നതും അവഗണിക്കുന്നതും മാപ്പര്‍ഹിക്കാത്ത പ്രവണതയെന്ന് ഉമ്മന്‍ചാണ്ടി

കാസര്‍കോട്: (www.kasargodvartha.com 17.03.2017) കേരളത്തിന്റെ സാമ്പത്തികരംഗത്ത് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കുന്ന പ്രവാസികളെ അവഗണിച്ചാല്‍ കോണ്‍ഗ്രസ് നോക്കിനില്‍ക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച രാവിലെ നടന്ന പ്രവാസി കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് വിതരണവും നേതൃസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളെ അവഗണിച്ചാല്‍ നോക്കിനില്‍ക്കില്ല; ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് നിഷേധാത്മകമായ നയം; പ്രവാസികളെ വേദനിപ്പിക്കുന്നതും അവഗണിക്കുന്നതും മാപ്പര്‍ഹിക്കാത്ത പ്രവണതയെന്ന് ഉമ്മന്‍ചാണ്ടി

സംസ്ഥാനത്തെ പ്രവാസികളോട് ഇപ്പോഴത്തെ സര്‍ക്കാര്‍ നിഷേധാത്മകമായ നയമാണ് സ്വീകരിക്കുന്നത്. ഇത് അംഗീകരി്ക്കാനാവില്ല. കാര്‍ഷികമേഖലയിലും വ്യവസായമേഖലയിലും വികസനത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്ന സംസ്ഥാനമാണ് കേരളം. ഇവിടെ വായ്പയെടുത്ത് വ്യവസായം തുടങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണുണ്ടായത്. മറ്റ് രാജ്യങ്ങള്‍ വികസനത്തിന്റെ ഭാഗവാക്കായപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് അതിന്റെ സ്വാധീനമുണ്ടായതിന്റെ ഭാഗമായാണ് കേരളത്തില്‍ വികസനമുണ്ടായതെന്നും ഇക്കാര്യത്തില്‍ പ്രവാസികളുടെ ഇടപെടല്‍ മഹത്തരമാണെന്നും ഈ വിഭാഗത്തെ വേദനിപ്പിക്കുന്നതും അവഗണിക്കുന്നതും മാപ്പര്‍ഹിക്കാത്ത പ്രവണതയാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പ്രവാസികളെ അവഗണിച്ചാല്‍ നോക്കിനില്‍ക്കില്ല; ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് നിഷേധാത്മകമായ നയം; പ്രവാസികളെ വേദനിപ്പിക്കുന്നതും അവഗണിക്കുന്നതും മാപ്പര്‍ഹിക്കാത്ത പ്രവണതയെന്ന് ഉമ്മന്‍ചാണ്ടി

പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഐസക് തോമസ് അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി ഗംഗാധരന്‍നായര്‍, ഹക്കീം കുന്നില്‍, എ ഗോവിന്ദന്‍നായര്‍, നാം ഹനീഫ, ജലീല അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

പ്രവാസികളെ അവഗണിച്ചാല്‍ നോക്കിനില്‍ക്കില്ല; ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് നിഷേധാത്മകമായ നയം; പ്രവാസികളെ വേദനിപ്പിക്കുന്നതും അവഗണിക്കുന്നതും മാപ്പര്‍ഹിക്കാത്ത പ്രവണതയെന്ന് ഉമ്മന്‍ചാണ്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Oommen Chandy, Congress, Municipal Conference Hall, Inauguration, Agriculture, Expat, Expat congress membership distribution, Industry, Development, Oommen Chandi inaugurates expat congress conference.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia