കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് അനുകൂല സാഹചര്യം;മന്ത്രി ടിപി രാമകൃഷ്ണന്‍
Jun 26, 2018, 22:46 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 26/06/2018) കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് ഇപ്പോള്‍ കേരളത്തില്‍ അനുകൂല സാഹചര്യമാണുള്ളതെന്ന് എക്‌സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം ഒഡെപെക്കിന്റെ ഉന്നത തല സംഘത്തോടൊപ്പം മന്ത്രി കുവൈത്തിലെത്തിയിരുന്നു.
കുവൈത്ത് ആരോഗ്യ മന്ത്രാലയം ആസ്ഥനത്ത് വെച്ച് ആരോഗ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറിയുമായി മന്ത്രിയും സംഘവും നടത്തിയ കൂടിക്കാഴ്ച്ചയില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് വിശദമായി ചര്‍ച്ചകള്‍ നടത്തി. ഒഡെപെക്, നോര്‍ക്കാ -റൂട്‌സ് എന്നീ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളോട് കുവൈത്ത് അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല സമീപനമായിരുന്നു ചര്‍ച്ചയില്‍ ഉണ്ടായതെന്നും അധികം വൈകാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനെ കുവൈത്തിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഈ മേഖല കേന്ദ്രീകരിച്ച് നടക്കുന്ന ചൂഷണം അവസാനിപ്പിക്കണം. ഇടനിലക്കാരില്ലാതെ കേരളത്തിലെ നഴ്‌സുമാര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാനുള്ള സാഹചര്യം ഉണ്ടാകണം ഇതാണ് ഒഡെപെകിന്റെ ലക്ഷ്യമെന്നും സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ക്ക് എല്ലാ വിഭാഗത്തില്‍ പെട്ട ജനങ്ങളുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kuwait City, Gulf, Top-Headlines, Minister,Nursing recruitment for Kuwait given favorable; T P Ramakrishnan