അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ച തളങ്കര സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും
Apr 27, 2016, 19:10 IST
അബുദാബി: (www.kasargodvartha.com 27.04.2016) അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ച തളങ്കര പടിഞ്ഞാറിലെ നുഅ്മാന്റെ (26) മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും. അബുദാബിയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ മംഗളൂരു വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം 6.30 മണിയോടെ തളങ്കരയിലെത്തിക്കും.
മൃതദേഹം വീട്ടിലെത്തിച്ച് അല്‍പസമയത്തിനകം തന്നെ തളങ്കര മാലിക്ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മൃതദേഹത്തോടൊപ്പം സഹോദരന്‍ സഫ് വാന്‍, ഹുസൈന്‍ പടിഞ്ഞാര്‍, സന ബഷീര്‍ എന്നിവരും അനുഗമിക്കും. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ആണ് നുഅ്മാന്‍ സഞ്ചരിച്ച വാനില്‍ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ നുഅ്മാനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. അബുദാബിയില്‍ ദീനാര്‍ കാര്‍ ആക്‌സസറീസ് കടയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്ത് വരികയായിരുന്നു നുഅ്മാന്‍.
ദുബൈലുള്ള സഹോദരങ്ങള്‍ വിവരമറിഞ്ഞ് അബുദാബിയിലെത്തിയിരുന്നു. സന്നദ്ധസംഘടനകളുടെയും മറ്റും സഹായത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.
Keywords: Death, Accident, Abudhabi, Gulf, Car, Deadbody, Nuhman, Flight, Mangalore, Kasargod, Thalangara, Padinhar.