നോര്‍ക്ക രജിസ്ട്രേഷന് വന്‍ തിരക്ക്; 16 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്തത് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഒന്നര ലക്ഷത്തിലധികം പ്രവാസികള്‍
Apr 27, 2020, 14:42 IST
തിരുവനന്തപുരം: (www.kasargodvartha.com 27.04.2020) നോര്‍ക്ക രജിസ്ട്രേഷന് വന്‍ തിരക്ക്. 16 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്തത് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഒന്നര ലക്ഷത്തിലധികം പ്രവാസികള്‍. 1,65631 പ്രവാസികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള രജിസ്ട്രേഷന് നോര്‍ക്ക ഉടന്‍ ആരംഭിക്കും.
വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്നവരുടെ കണക്ക് തയ്യാറാക്കി ക്വാറന്റൈന് സൌകര്യം ഒരുക്കാന്‍ വേണ്ടി കഴിഞ്ഞ ദിവസം രാത്രിയാണ് നോര്‍ക്ക വെബ്സൈറ്റ് വഴി രജിസ്ട്രേഷന് ആരംഭിച്ചത്. യു.എ.ഇയില്‍ നിന്നാണ് ഏറ്റവും അധികം പേര് രജിസ്റ്റര്‍ ചെയ്തത്.
Keywords: Thiruvananthapuram, Kerala, News, Norka, Registration, COVID-19, Norka registration for expats