city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു എ ഇയിലെ പൊതുസ്ഥലങ്ങളിൽ ചിലയിടങ്ങളിൽ ഇനി മാസ്ക് വേണ്ട

ദുബൈ: (www.kasargodvartha.com 22.09.2021) യു എ ഇയിലെ പൊതുസ്ഥലങ്ങളിൽ ചിലയിടങ്ങളിൽ ഇനി മാസ്ക് വേണ്ട. ദേശീയ ദുരന്ത നിവാരണ സമിതിയാണ് തീരുമാനമെടുത്തത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് മാസ്ക് ഇല്ലാതെ സഞ്ചരിക്കാനുള്ള അനുവാദം നൽകിയത്. അതേസമയം ഇവിടങ്ങളിൽ രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന് സമിതി അറിയിച്ചു.

 
യു എ ഇയിലെ പൊതുസ്ഥലങ്ങളിൽ ചിലയിടങ്ങളിൽ ഇനി മാസ്ക് വേണ്ട



ഇനി മുതൽ പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോഴും ഒരേ വീട്ടിലെ അംഗങ്ങൾ അവരുടെ സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കേണ്ടതില്ല. ബീച്, നീന്തൽക്കുളങ്ങൾ, ഒറ്റക്ക് സന്ദർശിക്കുന്ന സലൂണുകൾ, ബ്യൂടി പാർലറുകൾ, മെഡികൽ സെന്റർ എന്നിവിടങ്ങളിലും മാസ്ക് നിർബന്ധമല്ല.

യുഎഇയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഓഗസ്റ്റിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 60 ശതമാനം കുറഞ്ഞിരുന്നു. യുഎഇയിൽ 92 ശതമാനത്തിലധികം പേർ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുള്ളതായാണ് കണക്കുകൾ.

Keywords:  World, UAE, Gulf, News, Mask, COVID-19, Public place, Vaccinations, No need masks in some public places in UAE

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia