നിതാഖത്: എയര്‍ ഇന്ത്യയുടെ സഹകരണം ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ഫോറം മെമ്മോറാണ്ടം നല്‍കി
May 30, 2013, 18:59 IST
ദമ്മാം: നിതാഖത് നിയമം നടപ്പിലാക്കിയ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ സഹകരണം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികള്‍ എയര്‍ ഇന്ത്യ ദമ്മാം റീജ്യണല്‍ മാനേജര്‍ക്ക് മെമ്മോറാണ്ടം നല്‍കി.
ഫ്രറ്റേണിറ്റി ഫോറം പ്രതിനിധികളായ അന്‍വര്‍ സലീം, അഫ്‌സല്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യ ദമ്മാം റീജ്യണല്‍ മാനേജര്‍ റിഞ്ചന്‍ ഷെരിങ്ങിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് മെമ്മോറാണ്ടം നല്‍കിയത്.
സൗദി ഭരണ കൂടം നിതാഖത് വ്യവസ്ഥയുമായി ബന്ധപ്പെട്ട് നല്‍കിയ സമയ പരിധി അവസാനിക്കുന്ന ജൂലൈ മൂന്നിന് മുമ്പ് നടപ്പിലാക്കേണ്ട വിവിധ ആവശ്യങ്ങളാണ് മെമ്മോറാണ്ടത്തില്‍ ഉന്നയിച്ചത്. രാജ്യം വിടാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കുക, സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക് സൗജന്യ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുക, തിരിച്ചുപോകാന്‍ നിര്‍ബന്ധിതരായ യാത്രക്കാരെ ഉയര്‍ന്ന സീസണ്‍ നിരക്കില്‍ നിന്നൊഴിവാക്കുക, താല്‍ക്കാലിക യാത്രാ രേഖകളുടെ സമയ പരിധിക്ക് മുമ്പ് മുന്‍ഗണന ക്രമത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് എയര്‍ ഇന്ത്യക്ക് സമര്‍പിച്ചത്.
മെമ്മോറാണ്ടം സ്വീകരിച്ച റീജ്യണല്‍ മാനേജര്‍ ഷെരിങ്ങ് നിലവിലെ സാഹചര്യങ്ങള്‍ വ്യോമയാന മന്ത്രാലയത്തെയും വിദേശകാര്യ മന്ത്രാലയത്തേയും ബോധ്യപ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫോറം ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി.
Keywords: Nitaqat, Saudi Arabia, IFF, Memorandum, Air India, Regional manager, Dammam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഫ്രറ്റേണിറ്റി ഫോറം പ്രതിനിധികളായ അന്‍വര്‍ സലീം, അഫ്‌സല്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യ ദമ്മാം റീജ്യണല്‍ മാനേജര്‍ റിഞ്ചന്‍ ഷെരിങ്ങിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് മെമ്മോറാണ്ടം നല്‍കിയത്.
സൗദി ഭരണ കൂടം നിതാഖത് വ്യവസ്ഥയുമായി ബന്ധപ്പെട്ട് നല്‍കിയ സമയ പരിധി അവസാനിക്കുന്ന ജൂലൈ മൂന്നിന് മുമ്പ് നടപ്പിലാക്കേണ്ട വിവിധ ആവശ്യങ്ങളാണ് മെമ്മോറാണ്ടത്തില്‍ ഉന്നയിച്ചത്. രാജ്യം വിടാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കുക, സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക് സൗജന്യ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുക, തിരിച്ചുപോകാന്‍ നിര്‍ബന്ധിതരായ യാത്രക്കാരെ ഉയര്‍ന്ന സീസണ്‍ നിരക്കില്‍ നിന്നൊഴിവാക്കുക, താല്‍ക്കാലിക യാത്രാ രേഖകളുടെ സമയ പരിധിക്ക് മുമ്പ് മുന്‍ഗണന ക്രമത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് എയര്‍ ഇന്ത്യക്ക് സമര്‍പിച്ചത്.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി എയര്‍ ഇന്ത്യ ദമ്മാം റീജ്യണല്‍ മാനേജര്‍ റിഞ്ചന്‍ ഷെരിങ്ങിന് മെമ്മോറാണ്ടം നല്‍കുന്നു |