നീലേശ്വരം സ്വദേശിയായ യുവാവ് കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Jan 5, 2012, 16:11 IST
കാഞ്ഞങ്ങാട്: ജോലിയാവശ്യാര്‍ത്ഥം ഒന്നരമാസം മുമ്പ് ഗള്‍ഫിലേക്ക് പോയ യുവാവ് ജീവനൊടുക്കി. നീലേശ്വരത്തിനടുത്ത തൈക്കടപ്പുറത്തെ ആശുപത്രിക്കടുത്ത് തമാസിക്കുന്ന മത്സ്യത്തൊഴിലാളി ശിവദാസന്റെയും ഉഷയുടെയും മകനായ ഷിബു(25)വാണ് കുവൈത്തിലുള്ള താമസമുറിയില്‍ തൂങ്ങിമരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചത്. മരണ കാരണം വ്യക്തമല്ല. ജോലി സംബന്ധമായ പ്രയാസമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. ഷിബുവിന് മൂന്ന് സഹോദരങ്ങളുണ്ട്.
Keywords: suicide, Obituary, Nileshwaram, kasaragod, Gulf