ഫുജൈറയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും
Aug 4, 2014, 17:30 IST
ദുബൈ: (www.kasargodvartha.com 04.08.2014) വാന്‍ സെയില്‍സ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫുജൈറയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പെരിയാണം വീട്ടില്‍ പി.വി രാജ്മോഹ (32)നാണ് കഴിഞ്ഞ ഞായറാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ മരിച്ചത്.
പരേതനായ മഡിയന്‍ അപ്പുക്കുട്ടന് നായരുടെയും പി.വി കാര്‍ത്ത്യായനി അമ്മയുടെയും മകനാണ്. 10 വര്‍ഷം മുമ്പ് വീടുവിട്ട സഹോദരന് രാജനെക്കുറിച്ച് ഇതുവരെയും വിവരമില്ല. മറ്റ് സഹോദരങ്ങള്‍: വനജ (കണ്ണൂര്‍), ദീപ (പയ്യന്നൂര്‍). ഈദ് അവധിയെ തുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത്.
ചൊവ്വാഴ്ച രാവിലെ 7.30 മംഗലാപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കളേറ്റുവാങ്ങി നീലേശ്വരത്ത് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മണിക്ക് പടിഞ്ഞാറ്റംകൊഴുവലിലെ സമുദായ ശ്മശാനത്തില്‍ സംസ്ക്കരിക്കും. രണ്ട് വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് രാജ്മോഹന്‍ ദുബൈയിലേക്ക് മടങ്ങിയെത്തിയത്. വീണ്ടും അവധിക്ക് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെയാണ് അപകടം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
62 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ മരണത്തിലും ദമ്പതികള്‍ ഒരുമിച്ചു
Keywords : Dubai, Accident, Death, Gulf, Nileshwaram, Airport, Kasaragod, P.V Rajmohan.
Advertisement: