നിലാവ് കുവൈത്ത് കാന്‍സര്‍ പേഷ്യന്റ് സപ്പോര്‍ട്ട് രണ്ടാം ഘട്ട സഹായം കൈമാറി
Jun 9, 2016, 08:30 IST
കുവൈത്ത്: (www.kasargodvartha.com 09.06.2016) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നിലാവ് കുവൈത്തിന്റെ സ്പെഷ്യല്‍ സഹായ പദ്ധതിയായ കാന്‍സര്‍ പേഷ്യന്റ് സപ്പോര്‍ട്ട് പ്രൊജക്റ്റ് രണ്ടാം ഘട്ട ധന സഹായം കൈമാറി. തൃശൂരില്‍ നടന്ന പരിപാടിയില്‍ തൃശൂര്‍ എം പി സി എന്‍ ജയദേവന് നിലാവ് ഉപദേശക സമിതി ചെയര്‍മാനും പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധനുമായ ഡോ. പി വി ഗംഗാധരന് രണ്ട് ലക്ഷം രൂപ ഏല്‍പ്പിച്ചു.
തൃശൂര്‍ ജില്ലാ കലക്ടര്‍ വി രതീഷന്‍, നാട്ടിക എം എല്‍ എ ഗീതാ ഗോപി, ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി രണേന്ദ്ര നാഥ്, നിലാവ് കുവൈറ്റ് പ്രസിഡണ്ട് ഹബീബുല്ലാഹ്, കോര്‍ ഗ്രൂപ്പ് മെമ്പര്‍ മുജീബ് കൊയിലാണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നേരത്തെ ഒന്നാം ഘട്ട സഹായമായി രണ്ടു ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു. മൂന്നാം ഘട്ട സഹായം അഞ്ചു ലക്ഷം രൂപ ഉടന്‍ കൈമാറുമെന്ന് നിലാവ് ഭാരവാഹികള്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട 12 കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമുള്ള കാലം വരെയുള്ള ചികിത്സയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
Keywords : Kuwait, Committee, Gulf, Treatment, Health, Nilavu Kuwait, Cancer, Nilavu cancer treatment aid handed over.