city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒമാനില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി അടച്ചിടണമെന്ന് സുപ്രീം കമ്മിറ്റി; നിര്‍ദേശം ലംഘിച്ചാല്‍ കനത്ത പിഴ

മസ്‌കത്ത്: (www.kasarodvartha.com 07.03.2021) ഒമാനില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി അടച്ചിടണമെന്ന നിര്‍ദേശവുമായി സുപ്രീം കമ്മിറ്റി. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കനത്ത പിഴയാകും ഈടാക്കുക. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ക്കും വിധേയരാകേണ്ടിവരും. ഒമാനില്‍ രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് സ്ഥാപനങ്ങള്‍ അടയ്ക്കണ്ടത്. 

ഇത് ലംഘിക്കുന്നവര്‍ക്ക് 300 റിയാല്‍ പിഴയാണ് ചുമത്തുകയെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. നിയമ ലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ ആയിരം റിയാലാകും പിഴ. ഏതെങ്കിലും സ്ഥാപനങ്ങള്‍ നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പെടുന്നവര്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം. ലംഘനങ്ങള്‍ കണ്ടെത്തുന്ന പക്ഷം റോയല്‍ ഒമാന്‍ പൊലീസും പബ്ലിക് പ്രോസിക്യൂഷനുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.

ഒമാനില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി അടച്ചിടണമെന്ന് സുപ്രീം കമ്മിറ്റി; നിര്‍ദേശം ലംഘിച്ചാല്‍ കനത്ത പിഴ

Keywords: News, Gulf, World, Top-Headlines, Fine, Police, Muscat, Night closure: OMR 300 fine for commercial activities violating Supreme Committee decisions

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia