School | സഊദിയിലെ സ്കൂളുകള്‍ ഓഗസ്റ്റ് 20ന് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം
Aug 15, 2023, 13:36 IST
റിയാദ്: (www.kasargodvartha.com) സഊദിയില്‍ ഇന്‍ഡ്യന്‍ സ്കൂളുകള്‍ ഉള്‍പെടെയുള്ള വിദേശ സ്കൂളുകളിലും വേനലവധികഴിഞ്ഞ് ഓഗസ്റ്റ് 20ന് തുറക്കുമെന്ന് സഊദി വിദ്യാഭ്യാസ മന്ത്രാലയം. സ്കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഈയാഴ്ച മുതല്‍ സ്കൂളുകളില്‍ ഹാജരാകാന്‍ മന്ത്രാലയം നിദേശം നല്കി.
അധ്യയനം പുനരാരംഭിക്കുന്നത് നീണ്ട രണ്ട് മാസത്തെ അവധിക്ക് ശേഷമാണെന്ന് സഊദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകരും അധ്യാപകേതര ജീവനക്കാരും സ്കൂളുകളിലെത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്കി. കിന്‍ഡര്‍ ഗാര്‍ടന്‍ തലം മുതല്‍ ഹയര്സെകന്ഡറിതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.
സെമസ്റ്ററുകളായി തിരിച്ചുള്ള പഠനരീതിയാണ് സഊദി സ്കൂളുകളില്‍ നടപ്പാക്കിവരുന്നത്. ആദ്യ സെമസ്റ്റര്‍ ഈമാസം 20 മുതല്‍ നവംബര്‍ 15വരെ തുടരും. സഊദിയിലെ ഇന്‍ഡ്യന്‍ സ്കൂളുകള്‍ ഉള്‍പെടെയുള്ള വിദേശ സ്കൂളുകളും അവധി കഴിഞ്ഞ് അടുത്ത ആഴ്ചയോടെ തുറക്കും. 20നും 23നും ഇടയിലായാണ് പല സ്കൂളുകളിലും ക്ലാസുകള്‍ ആരംഭിക്കുന്നത്.
Keywords: Riyadh, News, Gulf, world, Saudi Arabia, New Saudi academic calendar 2023-2024 revealed.