യുഎഇയില്‍ സ്‌കൂളുകളിലെ പ്രൊഫഷണല്‍ ജീവനക്കാര്‍ക്കും ലൈസന്‍സ് നിര്‍ബന്ധം; അടുത്ത വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍
അബൂദബി: (www.kasargodvartha.com 11.03.2021) യുഎഇയില്‍ സര്‍കാര്‍, സ്വകാര്യ സ്‌കൂളുകളിലെ പ്രൊഫഷണല്‍ ജീവനക്കാര്‍ക്കും ലൈസന്‍സ് നിര്‍ബന്ധം. നിയമം അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും പ്രൊഫഷണല്‍ അധ്യാപകരെയും ജീവനക്കാരെയും വളര്‍ത്തിക്കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് നടപടി. പ്രിന്‍സിപള്‍, വൈസ് പ്രിന്‍സിപള്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈസന്‍സ് നേടണം. ഇക്കാര്യം യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രൊഫഷനല്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ റൗധ അല്‍ മരാര്‍ സ്ഥിരീകരിച്ചു.
ദുബൈ ഉള്‍പെടെയുള്ള എമിറേറ്റുകളില്‍ നിലവില്‍ അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. മറ്റ് എമിറേറ്റുകളിലും ഇത് നടപ്പാക്കി വരികയാണ്. അധ്യാപന മികവ്, സ്‌പെഷ്യലൈസേഷന്‍ എന്നിങ്ങനെ രണ്ട് പരിശോധനകളെ തുടര്‍ന്നാണ് അധ്യാപകര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പരിശീലനം നല്‍കും. തുടര്‍ന്നാണ് ലൈസന്‍സ് അനുവദിക്കുക.
Keywords: Abudhabi, news, Gulf, World, Top-Headlines, school, Education, Teachers, UAE, New licence compulsory for all school staff from next year in UAE