ഇനി ഉച്ചവെയിലില്‍ ജോലി ചെയ്യേണ്ട; ആശ്വാസ നടപടികളുമായി സൗദി തൊഴില്‍ മന്ത്രാലയം; ലംഘിച്ചാല്‍ പിഴ
Jun 7, 2017, 09:30 IST
ജിദ്ദ: (www.kasargodvartha.com 07.06.2017) സൗദിയില്‍ ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നു. ഇനി മുതല്‍ ഉച്ചവെയിലില്‍ ജോലി ചെയ്യേണ്ടി വരില്ല. ഇതുസംബന്ധിച്ച് സൗദി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി. ജൂണ്‍ 15 മുതലാണ് ഉച്ചവിശ്രമ നിയമം പ്രാഭല്യത്തില്‍ വരിക. നിയമം ലംഘിച്ച് ഉച്ച സമയത്ത് തുറസ്സായ സ്ഥലത്ത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ഉച്ചക്ക് 12 മണി മുതല്‍ മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് വിലക്കുള്ളതെന്ന് സൗദി തൊഴില്‍ സാമൂഹൃ ക്ഷേമ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്നതാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. സെപ്തംബര്‍ 15 വരെയാണ് നിയമം നടപ്പിലാക്കുക.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. നിയമ ലംഘനം കണ്ടെത്തിയാല്‍ 19911 എന്ന നമ്പറില്‍ അധികൃതരെ വിവരം അറിയിക്കണം. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് ജോലിസമയം മാറ്റിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Jeddah, Gulf, Work, Fine, Employees, Action, Saudi, Safety, New labour law in Saudi Arabia.