സാദിഖ് കാവിലിന് നെഹ്‌റു കോളജ് അലുമ്‌നൈ മാധ്യമ അവാര്‍ഡ്
Sep 24, 2014, 09:30 IST
ദുബൈ: (www.kasargodvartha.com 24.09.2014) കാഞ്ഞങ്ങാട് നെഹ്‌റു കോളജ് അലുമ്‌നൈ മാധ്യമ അവാര്‍ഡ് സാദിഖ് കാവിലിന്. സെപ്റ്റംബര്‍ 26ന് വൈകിട്ട് അഞ്ച് മുതല്‍ ഷാര്‍ജ കള്‍ചറല്‍ പാലസില്‍ നടക്കുന്ന ദശവാര്‍ഷികാഘോഷമായ മെമ്മറീസ് 2014ല്‍ പ്രശസ്ത നോവലിസ്റ്റ് സാറാ ജോസഫ് അവാര്‍ഡ് സമ്മാനിക്കും.
സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട്, കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുരളീധരന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. വ്യത്യസ്ത മേഖലകളില്‍ മികച്ച സേവനമനുഷ്ഠിക്കുന്ന കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് എക്‌സലന്‍സി അവാര്‍ഡും സമ്മാനിക്കും. ഐടി ആന്‍ഡ് സെക്യൂരിറ്റി മേഖലയില്‍ ഇല്യാസ് കാഞ്ഞങ്ങാട്, ബിസിനസ് മേഖലയില്‍ മണികണ്ഠന്‍ മേലത്ത് എന്നിവരെയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
പ്രവാസ ലോകത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനം കണക്കിലെടുത്താണ് സാദിഖ് കാവിലിന് അവാര്‍ഡ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് കാവുഗോളി ചൗക്കി സ്വദേശിയായ സാദിഖ് കാവില്‍ 10 വര്‍ഷത്തിലേറെയായി യു.എ.ഇയില്‍ മലയാള മനോരമ കറസ്‌പോണ്ടന്റാണ്.
പിന്നണി ഗായകന്‍ ദേവാനന്ദ്, സിനിമാ താരങ്ങളായ രചന നാരായണന്‍കുട്ടി, ശില്‍പ ബാലഗോപാല്‍, മണിക്കുട്ടന്‍, അനിയപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സ്‌റ്റേജ് ഷോ അരങ്ങേറും. നാസ്‌കാ പ്രസിഡണ്ട് സുകുമാരന്‍ മാണിക്കോത്ത്, സെക്രട്ടറി മുരളി മീങ്ങോത്ത്, ട്രഷറര്‍ നൗഷാദ്, ജനറല്‍ കണ്‍വീനര്‍ ഗണേഷന്‍ മങ്ങതില്‍, മീഡിയ കണ്‍വീനര്‍ എ.വി. ചന്ദ്രന്‍, മാഗസിന്‍ എഡിറ്റര്‍ സി. മുനീര്‍, അമീര്‍ കല്ലട്ര എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Sadique Kavil, Dubai, Gulf, kasaragod, Award, Nehru-college, Kanhangad.
Advertisement: