ദുബൈ എക്‌സ്‌പോ ജൂബിലി വേദിയിൽ ആലാപന മാധുര്യം തീർത്ത് കാസർകോട് സ്വദേശി
Mar 16, 2022, 15:43 IST
ദുബൈ: (www.kasargodvartha.com 16.03.2022) കലാകാരന്മാരായ പലരേയും കൊതിപ്പിക്കുന്നതാണ് ദുബൈ എക്‌സ്‌പോ ജൂബിലി വേദി. ഒരിക്കലെങ്കിലും ആ വേദിയിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കണം എന്നാഗ്രഹിക്കാത്തവർ വിരളമായിരിക്കും. എന്നാൽ ആ സ്വപ്ന വേദിയിൽ സ്വരമാധുര്യം തീർത്ത് താരമായിരിക്കുകയാണ് കാസർകോട് ഉദുമ തൃക്കണ്ണാട് സ്വദേശി ശിവ സാഗർ.
ചെറുപ്പം മുതൽ നാട്ടിലെ ഗാനമേള വേദികളെ കിടിലം കൊള്ളിച്ചതിന്റെ അനുഭവമാണ് ശിവ സാഗറിന്റെ കരുത്ത്. നാട്ടിലെ പാട്ടു പരിപാടികൾക്ക് താത്കാലിക വിരാമമിട്ട് മെച്ചമുള്ള വരുമാന മാർഗം എന്ന ലക്ഷ്യവുമായിട്ടാണ് സാഗർ ദുബായിദുബൈയിലെത്തിയത്.
ബി സി എ ബിരുദ ധാരിയായ ചെറുപ്പക്കാരന് നല്ലൊരു ജോലി ലഭിച്ചെങ്കിലും ഉള്ളിലെ ഗായക മോഹം ആ വൈറ്റ് കോളർ ജോലി ഉപേക്ഷിക്കാൻ കാരണമായി. പിന്നീടിങ്ങോട്ട് നാട്ടിലെ പോലെ തന്നെ വിദേശത്തും പാട്ടു തന്നെയായി ജീവിതവും. അങ്ങനെ വേദികൾ കീഴടക്കി മുന്നോട്ട് പോകുമ്പോൾ ആണ് എക്‌സ്‌പോ വേദിയിലേക്ക് അവസരം ലഭിക്കുന്നതും ജൂബിലി വേദിയിൽ പ്രകടനം നടത്തുന്ന ആദ്യ കാസർകോട്ടുകാരനാകുന്നതും.
റോക് പെയ്‌പെർ സിസഴ്സ് എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് തുടങ്ങിയതിലൂടെയാണ് ശിവ സാഗർ ദുബൈയിൽ ശ്രദ്ധിക്കപ്പെടുന്നത്. ചെറിയ പരിപാടികളിൽ നിന്നും തുടങ്ങി വലിയ രീതിയിലേക്ക് കുതിച്ചപ്പോൾ ദുബൈയിലെ മികച്ച ബാൻഡ് ആയും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് എക്‌സ്‌പോ വേദിയിലേക്ക് വഴി തുറന്നത്. ദുബൈ റോക് മ്യൂസിക് ഫെസ്റ്റിൽ ബാൻഡ് വിജയിച്ചതും വഴിത്തിരിവായി.
അമൃതയാണ് ഭാര്യ. മക്കളായ ആറുവയസുകാരൻ അയാൻ, മൂന്ന് വയസുകാരി അവന്തിക എന്നിവർക്കൊപ്പം കുടുംബ സമേതമാണ് ശിവസാഗർ ദുബൈയിൽ താമസിക്കുന്നത്.

Keywords: News, World, Kerala, Kasaragod, Natives, Gulf, Dubai, Top-Headlines, Singer, Uduma, Family, UAE, Programme, Dubai Expo, Dubai Expo Jubilee, Native of Kasargod sang at the Dubai Expo Jubilee.
< !- START disable copy paste -->